---
title: "'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന"
english_title: "Bhavana Opens Up About Early Career Roles in Malayalam Cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372186/bhavana-opens-up-early-career-chronic-bachelor-swapnakoodu"
published_at: "2026-07-13T16:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54c536be9bb_BDGB.jpg"
keywords: ["Latest news", "Bhavana", "Malayalam Cinema", "Chronic Bachelor", "Swapnakoodu", "Actor Interview"]
---

# 'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

> **Lead Summary:** **[**മലയാള സിനിമയിലെ പ്രിയ നടി ഭാവന തന്റെ തുടക്കകാലത്തെ കഥാപാത്രങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു. പതിനാറാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് അന്ന് പല വേഷങ്ങളുമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അഭിമുഖത്തിൽ ഭാവന വ്യക്തമാക്കി.

## Article Content

**[**മലയാള സിനിമയിലെ പ്രിയ നടി ഭാവന തന്റെ തുടക്കകാലത്തെ കഥാപാത്രങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു. പതിനാറാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് അന്ന് പല വേഷങ്ങളുമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അഭിമുഖത്തിൽ ഭാവന വ്യക്തമാക്കി.

> 'ക്രോണിക് ബാച്ചിലർ' സിനിമയിലെ സന്ധ്യയാണ് തനിക്ക് ഏറ്റവും മനസ്സിലാകാത്ത കഥാപാത്രമെന്ന് നടി പറഞ്ഞു. "എന്ത് പറഞ്ഞാലും കരയുന്ന കുട്ടിയാണ് സന്ധ്യ. എന്തിനാണ് ഇവൾ ഇങ്ങനെ കരയുന്നതെന്ന് ഞാൻ അന്ന് ചിന്തിച്ചിരുന്നു. മര്യാദയ്ക്ക് പറഞ്ഞാൽ പോരേ എന്ന് പോലും തോന്നിയിട്ടുണ്ട്.

> പക്ഷേ ചെറുപ്പം മുതൽ ആരുമില്ലാതെ വളർന്ന കുട്ടിയാണ് അവൾ" - ഭാവന വിശദീകരിച്ചു.'സ്വപ്നക്കൂട്'ലെ ഹോസ്പിറ്റൽ സീനും തനിക്ക് സംശയമായിരുന്നുവെന്ന് നടി ഓർക്കുന്നു. "അമ്മയ്ക്ക് വയ്യാത്ത സീനിൽ മേക്കപ്പ് കുറച്ചിടാൻ പറയുമ്പോൾ 'മുൻകൂട്ടി അറിയാമോ വയ്യാതെ ആകുമെന്ന്' എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു"

> എന്ന് ഭാവന ചിരിയോടെ പറഞ്ഞു.'ദൈവനാമ'ത്തിൽ വന്ന അൺഹാപ്പി മാര്യേജ് കഥാപാത്രത്തോടും തുടക്കത്തിൽ റിലേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. "എന്താ പൊയ്ക്കൂടേ എന്ന് പോലും തോന്നിയിട്ടുണ്ട്" എന്ന് നടി പറഞ്ഞു. തുടക്കത്തിൽ കമൽ, സിബി മലയിൽ, ജോഷി, സിദ്ദിഖ് തുടങ്ങിയ സീനിയർ സംവിധായകരുടെ കൂടെ പ്രവർത്തിച്ച അനുഭവങ്ങളാണ് തന്നെ ഒരു നടിയായി മോൾഡ് ചെയ്തതെന്നും ഭാവന കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372186/bhavana-opens-up-early-career-chronic-bachelor-swapnakoodu)