---
title: "തൊപ്പി മുങ്ങിയോ? യൂട്യൂബർ 'തൊപ്പി'ക്കെതിരായ സൈബർ കേസ്; നിഹാദ് ജില്ല വിട്ടതായി സംശയം, സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ നീക്കം"
english_title: "Police Question Friends Of Youtuber Thoppil In Cyber Case Channel Banned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372248/police-question-friends-of-youtuber-thoppil-in-cyber-case-channel-banned"
published_at: "2026-07-14T07:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a559c53b848f_police-question-friends-of-youtuber-thoppil-in-cyber-case-channel-banned.jpg"
keywords: ["Thoppil", "Cyber Case", "YouTube Ban", "Ernakulam Rural Police"]
---

# തൊപ്പി മുങ്ങിയോ? യൂട്യൂബർ 'തൊപ്പി'ക്കെതിരായ സൈബർ കേസ്; നിഹാദ് ജില്ല വിട്ടതായി സംശയം, സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ നീക്കം

> **Lead Summary:** ** **അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ 'തൊപ്പി'ക്കെതിരെ (നിഹാദ്) നടപടി ശക്തമാക്കി പൊലീസ്. കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. കേസെടുത്തതിന് പിന്നാലെ നിഹാദ് ജില്ല വിട്ടതായാണ് പൊലീസിന്റെ സംശയം.

## Article Content

** **അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ 'തൊപ്പി'ക്കെതിരെ (നിഹാദ്) നടപടി ശക്തമാക്കി പൊലീസ്. കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. കേസെടുത്തതിന് പിന്നാലെ നിഹാദ് ജില്ല വിട്ടതായാണ് പൊലീസിന്റെ സംശയം.

നിലവിൽ സുഹൃത്തുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ നീക്കം ചെയ്തു. അശ്ലീല ഉള്ളടക്കം പങ്കുവെച്ചതിനെ തുടർന്നാണ് നടപടി. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്.

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയത്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തിട്ടുണ്ട്. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കം മുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഫോളോവേഴ്സിനെ ഇവർക്ക് നേടിയെടുക്കാനായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/372248/police-question-friends-of-youtuber-thoppil-in-cyber-case-channel-banned)