---
title: "ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു"
english_title: "Vlogger Shefeena Beevi Faces Backlash, Deletes Video Targeting Manju Pillai's Daughter Daya Sujith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372263/shefeena-beevi-criticizes-daya-sujith-video-deleted-backlash"
published_at: "2026-07-14T09:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55b8ef889d4_shefeena-beevi-criticizes-daya-sujith-video-deleted-backlash.jpg"
keywords: ["Latest News", "Daya Sujith", "Shefeena Beevi", "Body Shaming"]
---

# ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

> **Lead Summary:** > **[**മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും സോഷ്യൽ മീഡിയ പോസ്റ്റുകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് വ്ലോഗർ ഷെഫീന ബീവി രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ദയയുടെ പുതിയ ട്രാൻസിഷൻ റീൽ വീഡിയോയെ മുൻനിർത്തിയായിരുന്നു ഷെഫീനയുടെ വിമർശനം. "നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം" എന്ന് വിശേഷിപ്പിച്ച വ്ലോഗർ, മകൾക്ക് മര്യാദ പറഞ്ഞുകൊടുക്കാൻ മഞ്ജു പിള്ള തയ്യാറാകുന്നില്ലേയെന്നും ചോദിച്ചു.

## Article Content

> **[**മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും സോഷ്യൽ മീഡിയ പോസ്റ്റുകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് വ്ലോഗർ ഷെഫീന ബീവി രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ദയയുടെ പുതിയ ട്രാൻസിഷൻ റീൽ വീഡിയോയെ മുൻനിർത്തിയായിരുന്നു ഷെഫീനയുടെ വിമർശനം. "നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം" എന്ന് വിശേഷിപ്പിച്ച വ്ലോഗർ, മകൾക്ക് മര്യാദ പറഞ്ഞുകൊടുക്കാൻ മഞ്ജു പിള്ള തയ്യാറാകുന്നില്ലേയെന്നും ചോദിച്ചു.

വസ്ത്രധാരണത്തിന്റെ പേരിൽ ദയയെ അതിരൂക്ഷമായി അധിക്ഷേപിച്ച ഷെഫീന, ഇത്തരം പ്രവൃത്തികൾ ഫെമിനിസമോ സ്വാതന്ത്ര്യമോ അല്ലെന്നും ഇവർക്കെതിരെ പബ്ലിക് ന്യൂയിസൻസിന് കേസെടുക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഈ വിമർശനം വലിയ ജനരോഷമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. ഒരു വ്യക്തിയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തി.

ഷെഫീന ബീവി സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇവർ ഒരു പൊതുശല്യമാണെന്നും ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളാണ് ഉയർന്നത്. ദയയ്ക്ക് പിന്തുണയുമായി ഒട്ടേറെ കണ്ടന്റ് ക്രിയേറ്റർമാരും രംഗത്തെത്തി. രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതോടെ ഷെഫീന ബീവി തന്റെ വിവാദ വീഡിയോ പിൻവലിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372263/shefeena-beevi-criticizes-daya-sujith-video-deleted-backlash)