---
title: "മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ"
english_title: "Kamal Says Vidya Balan Quit Aami Due to Political Pressure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372286/kamal-vidya-balan-quit-aami-political-pressure"
published_at: "2026-07-14T10:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ca065723b_kamal-vidya-balan-quit-aami-political-pressure.jpg"
keywords: ["Latest news", "Kamal", "Vidya Balan", "Manju Warrier", "Kamala Surayya", "Aami film"]
---

# മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

> **Lead Summary:** **[** മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി' സിനിമയില്‍ നിന്ന് വിദ്യ ബാലൻ പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ.എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ ആദ്യം മാധവിക്കുട്ടിയായി എത്തേണ്ടിയിരുന്നത് വിദ്യ ബാലൻ ആയിരുന്നു.

## Article Content

**[** മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി' സിനിമയില്‍ നിന്ന് വിദ്യ ബാലൻ പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ.എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ ആദ്യം മാധവിക്കുട്ടിയായി എത്തേണ്ടിയിരുന്നത് വിദ്യ ബാലൻ ആയിരുന്നു.

എന്നാൽ പിന്നീട് നടി പിന്മാറുകയായിരുന്നു.സിനിഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം പറഞ്ഞത്. 'വിദ്യ ബാലൻ പിന്മാറാൻ കാരണം രാഷ്ട്രീയം തന്നെയാണ്. മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറുകാർക്ക് പേടിയാണ്.

ഹിന്ദിയിൽ നിറഞ്ഞ് നിൽക്കുന്ന നടിയായതിനാൽ അത്തരമൊരു സിനിമ ബോളിവുഡിൽ ബാധിക്കുമോ എന്ന ആശങ്ക അവസാന നിമിഷം വിദ്യക്ക് വന്നു. ആരൊക്കെയോ അവരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകും' എന്നാണ് കമലിന്റെ പ്രതികരണം.സിനിമ വ്യക്തിപരമായി വിജയിച്ചെങ്കിലും സാമ്പത്തികമായി വലിയ നഷ്ടമുണ്ടായതായും കമൽ പറഞ്ഞു. വിദ്യ ബാലൻ പിന്മാറിയതും ബയോപിക് സിനിമയുടെ പരിമിതികളും നഷ്ടത്തിന് കാരണമായി എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372286/kamal-vidya-balan-quit-aami-political-pressure)