---
title: "നാല് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ജീവനാംശം വാങ്ങാതെ ഹൻസിക വിവാഹമോചിതയായി"
english_title: "Hansika gets divorced without paying alimony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347489/hansika-gets-divorced-without-paying-alimony"
published_at: "2026-03-13T15:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3e489518c3_MOVIE1.jpg"
keywords: []
---

# നാല് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ജീവനാംശം വാങ്ങാതെ ഹൻസിക വിവാഹമോചിതയായി

> **Lead Summary:** **[** നാല് വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് നടി ഹൻസിക മോട്ട്‍വാനി വിവാഹമോചിതയായി. 2022-ൽ സോഹേൽ ഖതൂരിയയുമായി നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മുംബൈ ബാന്ദ്ര കുടുംബ കോടതി ഇവർക്ക് വേർപിരിയൽ അനുവദിച്ചത്.

## Article Content

**[** നാല് വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് നടി ഹൻസിക മോട്ട്‍വാനി വിവാഹമോചിതയായി. 2022-ൽ സോഹേൽ ഖതൂരിയയുമായി നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മുംബൈ ബാന്ദ്ര കുടുംബ കോടതി ഇവർക്ക് വേർപിരിയൽ അനുവദിച്ചത്.

പരസ്പര സമ്മതപ്രകാരമുള്ള ഹർജിയിലൂടെയായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. വിവാഹമോചനത്തിന് പിന്നാലെ താരം ജീവനാംശം വാങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിവാഹമോചനത്തിന് ശേഷം 'ചർദി കാല' എന്ന പഞ്ചാബി വാക്യം പങ്കുവെച്ചുകൊണ്ടാണ് താരം ആദ്യമായി പ്രതികരിച്ചത്. പ്രതിസന്ധികൾക്കിടയിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുക എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ചെറിയ കാര്യങ്ങൾ പോലും വലിയ വാദപ്രതിവാദങ്ങളിലേക്കും വഴക്കുകളിലേക്കും നീങ്ങിയതും, അടിസ്ഥാനപരമായ സ്വഭാവവ്യത്യാസങ്ങളും കാരണമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവാഹശേഷം കുറഞ്ഞ കാലം മാത്രമേ ഇവർ ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ. ബാലതാരമായി സിനിമയിലെത്തിയ ഹൻസിക തമിഴ്, തെലുങ്ക് ഭാഷകളിൽ മുൻനിര നായികയായി തിളങ്ങിയിട്ടുണ്ട്.

മോഹൻലാൽ ചിത്രമായ 'വില്ലനി'ലൂടെ മലയാളത്തിലും താരം സാന്നിധ്യമറിയിച്ചു. 2024-ൽ പുറത്തിറങ്ങിയ 'ഗാർഡിയൻ' ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/347489/hansika-gets-divorced-without-paying-alimony)