'ഒടുവിൽ നെനച്ച വണ്ടി കിട്ടി, അവര്‍ വീഡിയോ എടുത്തിട്ടുണ്ട്' ; വിജയ്‌യെ കണ്ടെന്ന് ഉണ്ണിക്കണ്ണന്‍ മംഗലംഡാം

'ഒടുവിൽ നെനച്ച വണ്ടി കിട്ടി, അവര്‍ വീഡിയോ എടുത്തിട്ടുണ്ട്' ; വിജയ്‌യെ കണ്ടെന്ന് ഉണ്ണിക്കണ്ണന്‍ മംഗലംഡാം
Feb 5, 2025 12:33 PM | By Jain Rosviya

(moviemax.in) നടന്‍ വിജയ്‌യെ കണ്ട സന്തോഷം പങ്കുവെച്ച് ആരാധകന്‍ ഉണ്ണിക്കണ്ണന്‍ മംഗലംഡാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാത്തിരുന്ന കിട്ടിയ സന്തോഷത്തെ കുറിച്ച് ഉണ്ണിക്കണ്ണന്‍ വെളിപ്പെടുത്തിയത്.

'വിജയ് സാറിനെ കണ്ടു, ലൊക്കേഷനിലാണ്. കോസ്റ്റ്യൂമിലായതുകൊണ്ട് ഫോണ്‍ അങ്ങോട്ട് കൊണ്ടുപോവാന്‍ പറ്റിയില്ല. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോ ഉണ്ട്.

വിജയ് അണ്ണന്‍ എന്നെ സെറ്റില്‍ നിന്ന് തോളില്‍ കൈയിട്ട് കാരവനില്‍ കൊണ്ടുവന്ന് കുറേനേരം സംസാരിച്ചു. എന്തിനാ ഉണ്ണിക്കണ്ണാ ഇങ്ങനെ വന്നെ, എന്നെ കാണാന്‍ വേറെ എത്രയോ വഴിയുണ്ടിവിടെ എന്നുചോദിച്ചു.

കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്ന് ഞാന്‍ പറഞ്ഞു. അണ്ണനുമായി പത്ത് മിനുട്ട് സംസാരിച്ചു. ഞാനിന്ന് വളരെ ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ തരും. വിജയ് അണ്ണന്‍ ദൈവമാണ്, ആ ദൈവത്തിനെ ഞാന്‍ കണ്ടു. നെനച്ച വണ്ടി കിട്ടി'

കടുത്ത വിജയ് ആരാധകനായ ഉണ്ണിക്കണ്ണന്‍ മംഗലംഡാം ഏറെക്കാലമായി വിജയ്‌യെ നേരിട്ട് കാണാനുള്ള ശ്രമത്തിലായിരുന്നു. പലവഴി നോക്കിയിട്ടും അത് സാധിച്ചില്ല.

ഒടുവില്‍ ജനുവരി ഒന്ന് മുതല്‍ കാല്‍നടയായാണ് ഉണ്ണിക്കണ്ണന്‍ വിജയ്‌നെ കാണാനായി പോയത്. വിജയ്‌യുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ കഴുത്തിലണിഞ്ഞു കൈയില്‍പ്പിടിച്ചുമായിരുന്നു ഉണ്ണിക്കണ്ണന്റെ യാത്ര. മംഗലം ഡാം സ്വദേശിയാണ് ഈ 33 വയസ്സുകാരന്‍.

#Finally #Unnikannan #Mangalamdam #says #saw #Vijay

Next TV

Related Stories
നടി  പുഷ്പലത അന്തരിച്ചു

Feb 5, 2025 11:13 AM

നടി പുഷ്പലത അന്തരിച്ചു

നടൻ എവിഎം രാജന്റെ ഭാര്യയായിരുന്ന പുഷ്പലത 1958 ൽ 'സെങ്കോട്ടൈ സിങ്കം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം...

Read More >>
മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിച്ചത് ചെയ്തത് അത്ര വലിയ സംഭവമായിരുന്നില്ല -ഹേമമാലിനി

Feb 4, 2025 07:20 PM

മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിച്ചത് ചെയ്തത് അത്ര വലിയ സംഭവമായിരുന്നില്ല -ഹേമമാലിനി

തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു....

Read More >>
നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്

Feb 4, 2025 12:43 PM

നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്

തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ...

Read More >>
സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

Feb 3, 2025 11:40 AM

സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

സില്‍ക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ ആളുകളൊക്കെ ലൊക്കേഷനിലേക്ക് വന്നു തുടങ്ങി. കൂട്ടത്തില്‍ കുറച്ചു കര്‍ഷകന്‍ സംവിധായകനെ കാണാനായി വന്നു....

Read More >>
സാമന്ത വീണ്ടും പ്രണയത്തില്‍? രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് താരം; ചിത്രങ്ങള്‍ പുറത്ത്

Feb 2, 2025 05:16 PM

സാമന്ത വീണ്ടും പ്രണയത്തില്‍? രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് താരം; ചിത്രങ്ങള്‍ പുറത്ത്

കൂടുതല്‍ കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും അത് ചെയ്യാനും തന്നെ പ്രേരിപ്പിച്ചതും പ്രചോദനമായതും രാജും ഡികെയുമാണെന്നും...

Read More >>
Top Stories