ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്
Sep 15, 2025 10:27 AM | By Athira V

( moviemax.in) പ്രേക്ഷരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ്' എന്ന സിനിമയിലെ 'അമ്പമ്പോ…' എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടൻ ശൈലിയിലുള്ള ഗാനത്തിൻ്റെ അഡീഷനൽ കംപോസിഷൻ നിർവ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് 'ഇന്നസെന്‍റ്' എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി. പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

The song 'Ambambo...' from the movie Innocent is out

Next TV

Related Stories
ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

Sep 14, 2025 04:36 PM

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ...

Read More >>
'മദ്യം ട്രൈ ചെയ്തപ്പോൾ...., ഉമ്മ വെക്കുന്നതും കെട്ടിപിടിക്കുന്നതും കണ്ടാണ് വളർന്നത്'; വീട്ടിലേക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലായി- എസ്തർ അനിൽ

Sep 14, 2025 02:30 PM

'മദ്യം ട്രൈ ചെയ്തപ്പോൾ...., ഉമ്മ വെക്കുന്നതും കെട്ടിപിടിക്കുന്നതും കണ്ടാണ് വളർന്നത്'; വീട്ടിലേക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലായി- എസ്തർ അനിൽ

'മദ്യം ട്രൈ ചെയ്തപ്പോൾ...., ഉമ്മ വെക്കുന്നതും കെട്ടിപിടിക്കുന്നതും കണ്ടാണ് വളർന്നത്'; വീട്ടിലേക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലായി- എസ്തർ...

Read More >>
'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി ബാലചന്ദ്രന്‍

Sep 14, 2025 08:51 AM

'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി ബാലചന്ദ്രന്‍

'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി...

Read More >>
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall