---
title: "ഏഴരക്കൊല്ലം നീണ്ട ചികിത്സ, ആശുപത്രിവാസം; മക്കളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സ് തുറന്ന് കൃഷ്ണകുമാർ"
english_title: "Krishnakumar opens up about his children's character"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347450/krishnakumar-opens-up-about-his-childrens-character"
published_at: "2026-03-13T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3c7ca1a861_Krishnakumar_opens_up_about_his_childrens_character.jpg"
keywords: []
---

# ഏഴരക്കൊല്ലം നീണ്ട ചികിത്സ, ആശുപത്രിവാസം; മക്കളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സ് തുറന്ന് കൃഷ്ണകുമാർ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. ഇൻഫ്ലുവൻസേഴ്സ് എന്ന നിലയിൽ ഓരോരുത്തർക്കും മികച്ച സ്വീകാര്യതയാണ് സൈബർ ലോകത്ത് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, ഇളയ മകൾ ഹൻസികയെക്കുറിച്ച് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹൻസികയുടെ സ്വഭാവത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും ഒരു അച്ഛൻ എന്ന നിലയിൽ കൃഷ്ണകുമാർ പങ്കുവെച്ച ഹൃദ്യമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. ഇൻഫ്ലുവൻസേഴ്സ് എന്ന നിലയിൽ ഓരോരുത്തർക്കും മികച്ച സ്വീകാര്യതയാണ് സൈബർ ലോകത്ത് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, ഇളയ മകൾ ഹൻസികയെക്കുറിച്ച് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹൻസികയുടെ സ്വഭാവത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും ഒരു അച്ഛൻ എന്ന നിലയിൽ കൃഷ്ണകുമാർ പങ്കുവെച്ച ഹൃദ്യമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഏഴരക്കൊല്ലം ഹൻസിക ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിക്കകത്തായിരുന്നു. അന്നൊക്കെ എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡായിരുന്നു. അവസാനത്തെ മകളാണെങ്കിലും വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അവൾ പറഞ്ഞാൽ എല്ലാവരും കേൾക്കും. ഹൻസികയ്ക്ക് ഒരു ഹെൽത്ത് ഇഷ്യൂ ഉണ്ടായിരുന്നു. ഏഴരക്കൊല്ലം അവൾ ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിക്കകത്തായിരുന്നു. അന്നൊക്കെ എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡായിരുന്നു. അവൾക്കെന്തെങ്കിലും പ്രശ്നം വരുമ്പോഴേക്കും അമ്മു കരയും. അവരാണ് കൊണ്ട് നടക്കുന്നത്.

ഹൻസികയെ ചുറ്റിപ്പറ്റിയായിരുന്നു വീട് പോയ്ക്കൊണ്ടിരുന്നത്. വീട്ടിൽ അശാന്തിയുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കാൻ ഹൻസിക വിചാരിച്ചാൽ പത്ത് മിനുട്ട് കൊണ്ട് പറ്റും. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മക്കൾ അഹാനയും ഇഷാനിയും. വീടിന്റെ സന്തോഷമെന്നത് ദിയയാണെന്നും കൃഷ്‍ണകുമാർ പറഞ്ഞു. ദീർഘവീക്ഷണം കൂടുതൽ അഹാനയ്ക്കാണെന്ന് കൃഷ്‍ണകുമാർ പറയുന്നു. വാശിക്കാരി ഇഷാനിയാണ്. പലപ്പോഴും വാശി നല്ലതാണെന്നും കൃഷ്‍ണകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/347450/krishnakumar-opens-up-about-his-childrens-character)