ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ
Sep 15, 2025 10:00 PM | By Athira V

( moviemax.in) നർത്തകിയെന്ന നിലയിൽ ഏവർക്കും പ്രിയങ്കരിയാണ് മേതിൽ ദേവിക. നൃത്തത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച മേതിൽ ദേവിക നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷിനെ വിവാഹം ചെയ്ത ശേഷമാണ് മേതിൽ ദേവികയെ ജനം അടുത്തറിഞ്ഞത്. എപ്പോഴും പക്വമായി സംസാരിക്കുന്ന മേതിൽ ദേവികയെ ജനങ്ങൾക്കിഷ്ടമാണ്. മുകേഷുമായുള്ള വിവാഹമോചന സമയത്ത് മേതിൽ ദേവിത കുറ്റപ്പെടുത്തലിനോ ആരോപണങ്ങൾക്കോ നിന്നില്ല. മുകേഷുമായി ദേവികയ്ക്ക് ഇന്നും സൗഹൃദമുണ്ട്.

ഇതേക്കുറിച്ച് ഒരിക്കൽ ദേവിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാര്യയുടെ സ്ഥാനത്ത് നിന്നും താൻ പൂർണമായും ഇറങ്ങിയെന്ന് മേതിൽ ദേവിക വ്യക്തമാക്കി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി തന്നെ കാണുക എളുപ്പമാണ്. ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ കാണാമെന്നും നർത്തകി പറഞ്ഞു.

എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാകില്ല. കേസ് നടക്കുന്നുണ്ട്. അതേസമയം ഞാനദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി നടക്കുന്നത് മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. പക്ഷെ ഞങ്ങൾ രണ്ടിടത്താണ് കഴിയുന്നത്. പിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ് എന്നും മേതിൽ ദേവിക പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അന്ന് മേതിൽ ദേവിക.

നർത്തകിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വിമർശനവും നേരിട്ടു. സാധാരണക്കാർക്ക് മുകളിലുള്ള ആളാണോ താങ്കളെന്ന് ചോദ്യങ്ങൾ വന്നു. സാധാരണക്കാർ നിങ്ങളുടെ ബന്ധത്തെക്കുറിച്ച് മനസിലാക്കേണ്ട കാര്യമെന്താണ്, അവർക്ക് വേറെ ജോലിയുണ്ട് എന്നെല്ലാം കമന്റുകളുണ്ട്. മേതിൽ ദേവിക ഡിപ്ലോമാറ്റിക്ക് ആയാണ് സംസാരിക്കുന്നതെന്നും വിമർശനം വന്നു. മുകേഷിന്റെ രണ്ടാം ഭാര്യയായിരുന്നു മേതിൽ ദേവിക. നടി സരികയായിരുന്നു ആദ്യ ഭാര്യ. 1988 ലാണ് മുകേഷും നടി സരിതയും വിവാഹിതരായത്. രണ്ട് മക്കളും ഇവർക്ക് പിറന്നു.. 2011 ൽ മുകേഷും സരിതയും പിരിഞ്ഞു. 2013 ൽ മേതിൽ ദേവികയെ വിവാഹം ചെയ്തെങ്കിലും 2021 ഓടെ ഈ ബന്ധം അവസാനിച്ചു.

നേരത്തെ മേതിൽ ദേവികയുമായി പിരിഞ്ഞതിനെക്കുറിച്ച് മുകേഷ് സംസാരിച്ചിരുന്നു. ഇവിടത്തെ പ്രധാനപ്പെട്ട എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിന് ചെന്നിരുന്നു. വീട് മുഴുക്കെ പത്രക്കാരായിരുന്നു. സിപിഐഎമ്മിന്റെ എംഎൽഎയാണ്, സിനിമാ നടനാണ്. ഒരുത്തൻ ഫിനിഷ് ആകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല.

​ഗാർഹിക പീഡനവും മറ്റും കേസായി വരും. വളരെ ഉഷാറായി അവിടെ ഇരിക്കുന്ന എല്ലാവരുടെയും എക്സപ്രഷനാണ് ഞാൻ നോക്കുന്നത്. ​ഗാർഹിക പീഡന എങ്ങനെയായിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങൾ വന്നു. ​വ്യക്തിത്വമുള്ള മനുഷ്യനാണ്. ഞങ്ങൾ രണ്ട് പേരും കൂടെ എടുത്ത തീരുമാനമാണെന്ന് ദേവിക പറഞ്ഞെന്നും മുകേഷ് ചൂണ്ടിക്കാട്ടി. ‌

methildevika once shared her equation with ex husband mukesh here is how netizen reacted

Next TV

Related Stories
വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

Sep 15, 2025 09:37 PM

വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന...

Read More >>
ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന് ടൊവിനോ

Sep 15, 2025 03:49 PM

ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന് ടൊവിനോ

ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന്...

Read More >>
ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

Sep 15, 2025 10:27 AM

ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം...

Read More >>
ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

Sep 14, 2025 04:36 PM

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall