(moviemax.in)തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്തെ നിത്യസാന്നിധ്യമായിരുന്നു നടി മോഹിനി. നിരവധി ആരാധകരുള്ള നടികൂടിയാണ്. നടി ഇപ്പോൾ സിനിമയിൽ തനിക്ക് നഷ്‌ടമായ വേഷങ്ങളെക്കുറിച്ച് പറയുകയാണ് . വിജയ്ക്കും രജിനികാന്തിനുമൊപ്പം സിനിമകൾ വന്നിരുന്നെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെന്നും അതൊരു വലിയ നഷ്ടമാണെന്നും മോഹിനി പറഞ്ഞു.
കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്നും മോഹിനി പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് തനിക്ക് കമൽ ഹാസൻ ചിത്രങ്ങളേക്കാൾ കൂടുതൽ രജനികാന്തിന്റെ സിനിമകൾ കാണാൻ താൽപര്യം എന്നും മോഹിനി പറഞ്ഞു.
'രജനി സാറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു കുറവാണ്. അതുപോലെ വിജയ്‌യുടെ കൂടെയും. 'കോയമ്പത്തൂർ മാപ്പിളൈ' എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു, പക്ഷെ ആ സിനിമയിൽ ഷോർട്ട്സ് ധരിക്കേണ്ടിയിരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഞാൻ അത്തരം വസ്ത്രം ധരിക്കാത്തതുകൊണ്ട് ആ വേഷം നിരസിച്ചു. അതുപോലെ വാരണം ആയിരം സിനിമയിലെ സിമ്രാൻ വേഷം വന്നിരുന്നു. പക്ഷെ അതും ചെയ്യാൻ പറ്റിയില്ല.
ഞാൻ അഭിനയിക്കുന്നില്ലെന്ന് അപ്പോഴേക്കും ആരൊക്കെയോ പറഞ്ഞു പരത്തിയിരുന്നു. ഇത് വാരണം ആയിരം സിനിമയുടെ സംവിധായകൻ തന്നെ എന്നോട് പറഞ്ഞിരുന്നു. നിങ്ങളെ കാസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന്. പക്ഷെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചപ്പോഴേക്കും നിങ്ങൾ അഭിനയിക്കുന്നില്ലെന്ന് പലരും പറഞ്ഞുവെന്ന്,' മോഹിനി പറഞ്ഞു. ദളപതി സിനിമയിലും തന്നെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും മോഹിനി കൂട്ടിച്ചേർത്തു.
Actress Mohini says she doesn't like watching Kamal Haasan movies