( moviemax.in) അച്ഛനിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിച്ചയാളാണ് നടി ഖുശ്ബു. കുട്ടിക്കാലത്തുണ്ടായ വേദനിപ്പിക്കുന്ന അനുഭവം ഏറെക്കാലം ഖുശ്ബുവിന്റെ മനസിൽ മായാതെ കിടന്നിരുന്നു. അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചിരുന്നയാളാണ് പിതാവെന്നാണ് ഖുശ്ബു പറയുന്നത്. തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന കാലത്തേ ഖുശ്ബു അച്ഛനുമായുള്ള ബന്ധം ഉപേക്ഷിച്ചു. തന്നെയും കുടുംബത്തെയും വിട്ട് പോയ പിതാവിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ഖുശ്ബു.
അച്ഛനിൽ നിന്നുള്ള ലെെംഗിക ചൂഷണം പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നാണ് താൻ കരുതിയതെന്ന് ഖുശ്ബു പറയുന്നു. ആ ഭയത്തിലായിരുന്നു ഞാൻ. എന്നാൽ പോകപ്പോകെ സംസാരിക്കേണ്ട സാഹചര്യം വന്നു. അമ്മയ്ക്ക് ഫിസിക്കൽ ടോർച്ചറുണ്ടായി. ചേട്ടന് അടി. ചേട്ടന് ജീവിതത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ നേടാനായില്ല. എന്റെ മൂത്ത ചേട്ടൻ മെർച്ചന്റ് നേവിയിൽ പോകണമെന്ന് ആഗ്രഹിച്ചു. വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. സ്കൂളിലെ ഒന്നാം റാങ്കുകാരൻ. എന്നാൽ അച്ഛൻ പറയുന്നത് മാത്രം ചെയ്യാനേ കഴിഞ്ഞുള്ളൂ. പിന്നീട് എന്റെ ചേട്ടൻ അസെെലത്തിൽ അഡ്മിറ്റായി. ഡിപ്രഷനായിരുന്നു കാരണം. സ്കീഫോഫീനിയ പേഷ്യന്റായി. രണ്ട് വർഷം മുമ്പാണ് അദ്ദേഹം ഞങ്ങളെ വിട്ട് പോയത്.
അത്രയും വർഷങ്ങൾ അദ്ദേഹത്തിന് അതിൽ നിന്നും പുറത്ത് വരാൻ കഴിഞ്ഞിരുന്നില്ല. എന്റെ സഹോദരൻ നേരിട്ടത് കണ്ട് എന്റെയുള്ളിൽ എവിടെയോ ഒരു ധെെര്യം വന്നു. സംസാരിച്ചേ പറ്റൂ. ഇതിനൊരു ഫുൾ സ്റ്റോപ്പ് വേണം. അപ്പോഴാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി സംസാരിച്ചില്ലെങ്കിൽ ഒരിക്കലും അതിന് പറ്റില്ല. അങ്ങനെയാണ് ഞാൻ നോ പറയാൻ പഠിച്ചത്. അയാൾക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചെന്നെെയിൽ ഞങ്ങളെ വിട്ട് പോകുമ്പോൾ ഞങ്ങൾ വാടക വീട്ടിലാണ്. ഞാനന്ന് മെെനറാണ്. ബാങ്ക് അക്കൗണ്ടും ലോക്കറുമെല്ലാം അയാളുടെ കയ്യിലാണ്.
പണം വന്നാൽ ഞാനറിയില്ല. ഞാൻ എതിർത്ത് സംസാരിച്ചപ്പോൾ പണമെല്ലാം അച്ഛൻ കെെക്കലാക്കി. എന്റെ സിനിമകളുടെ പ്രൊഡ്യൂസർമാരെ വിളിച്ചു. പണം കൊടുത്താലേ അവൾ അഭിനയിക്കൂ എന്ന് പറഞ്ഞു. ആ പണമെല്ലാം കലക്ട് ചെയ്ത് പോയി. പോകുമ്പോൾ എന്നോട് പറഞ്ഞത് നീ എന്നോട് ക്ഷമ ചോദിച്ച് ഒരിക്കൽ വരുമെന്നാണ്. അങ്ങനെയാെരു അവസ്ഥ വന്നാൽ എന്റെ അമ്മയ്ക്കും മൂന്ന് ചേട്ടൻമാർക്കും വിഷം കൊടുത്ത് ഞാൻ ട്രെയിനിന് മുന്നിൽ പോയി ചാടും.
നിങ്ങളുടെ മുന്നിൽ വരില്ല എന്ന് ഞാൻ മറുപടി നൽകി. 1986 സെപ്റ്റംബർ 13 നാണ് അച്ഛൻ പോയത്. പിന്നീട് കണ്ടിട്ടില്ല. ഞാൻ സൗത്തിൽ ഫേയ്മസ് ആയ ശേഷം അയാൾ ഞങ്ങളെ കാണാൻ ശ്രമിച്ചു. പ്രായമായി, സഹായം വേണമെന്ന് പറഞ്ഞു. എന്റെ കൺമുന്നിൽ അയാളെ കണ്ടാൽ ഞാൻ ഭദ്രകാളിയായി മാറും. ജീവനോടെയുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ഖുശ്ബു പറയുന്നു. ഞാനൊരിക്കലും അയാളെ പിന്നീട് കണ്ടിട്ടില്ലെന്നും ഖുശ്ബു പറയുന്നു.
സംവിധായകനും നടനുമായ സുന്ദർ സിയാണ് ഖുശ്ബുവിന്റെ ഭർത്താവ്. 2000 ത്തിലായിരുന്നു വിവാഹം. അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് ഖുശ്ബുവിനും സുന്ദറിനുമുള്ളത്. സുന്ദർ തന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ താൻ ഒന്നും ആലോചിക്കാതെ യെസ് പറയുകയായിരുന്നെന്നും ധൈര്യ സമേതമുള്ള ആ തീരുമാനം നന്നായെന്നും ഒരിക്കൽ ഖുശ്ബു പറഞ്ഞിട്ടുണ്ട്. ബിജെപി പാർട്ടി അനുഭാവിയായ ഖുശ്ബു രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ്.
khushbu opens up about her issues with father says never met him after he eft us