(moviemax.in) പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ്. നാരായണിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മരുമകൾ പവിത്രയുടെ പരാതിയിലാണ് കേസ്. ഭർത്താവ് പവനും മാതാപിതാക്കളും ചേർന്ന് വീട്ടിൽനിന്ന് അടിച്ചിറക്കി എന്ന് പവിത്ര ആരോപിച്ചു. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ എന്ന പേരിൽ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി നാരായണനും കുടുംബവുമാണെന്നും പവിത്ര പരാതിയിൽ പറയുന്നു. ജ്ഞാനഭാരതി പൊലീസ് ആണ് പവിത്രയുടെ പരാതിയിൽ കേസ് എടുത്തത്
A case has been filed against a famous Kannada director for dowry harassment.