(moviemax.in) മികച്ച നടനുള്ള പുരസ്‌കാരമടക്കം വാങ്ങി മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഇന്ദ്രന്‍സ്.
കഷ്ടപ്പാടുകള്‍ക്കുള്ളില്‍ നിന്നും പ്രശസ്തിയിലേക്ക് വളര്‍ന്ന നടനെ കുറിച്ചുള്ള കഥകള്‍ മുന്‍പും പുറത്തുവന്നിരുന്നു. ചെറുപ്പത്തില്‍ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന നടന്‍ അടുത്തിടെ തുല്യതാപരീക്ഷ വിജയിച്ച് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇന്ദ്രന്‍സിനെ കുറിച്ചുള്ള രസകരമായ ചില കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ ഒക്കെ ബിഎംഡബ്ല്യുവും ബെന്‍സും കൊണ്ടുനടക്കുമ്പോള്‍ ചെറിയൊരു കാറിലാണ് ഇന്ദ്രന്‍സിന്റെ യാത്ര.
എന്തുകൊണ്ടാണ് ഇങ്ങനെ ലളിതമായി ജീവിക്കുന്നത് എന്ന് ചോദ്യത്തിനുള്ള മറുപടിയായി നടന്‍ പറഞ്ഞതടക്കമുള്ള കാര്യങ്ങളാണ് എഴുത്തുകാരന്‍ ജെറി പൂവക്കാലപങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
'എന്തുകൊണ്ടാണ് ബെന്‍സും ബിഎംഡബ്ല്യു പോലുള്ള വലിയ വാഹനങ്ങള്‍ എടുക്കാത്തത് എന്നു ചോദിച്ചാല്‍ പൊട്ടിച്ചിരിയോടെ ഇന്ദ്രന്‍സ് പറയും സെന്‍ - എന്റെ സൈസിനു പറ്റിയ കാര്‍ ആണെന്ന്.
ഇന്ദ്രന്‍സ് ഏട്ടനും മാരുതി സെന്നിനും വര്‍ഷങ്ങളായി കൂടെയുള്ള മാരുതി സെന്നും ഇന്ദ്രന്‍സിന് അത്രയും പ്രിയപ്പെട്ടതാണ്. ആദ്യ വാഹനം വാങ്ങാന്‍ ഒരുപാട് നാളെടുത്തു.
സിനിമയില്‍ സജീവമായി നാലഞ്ച് കൊല്ലം കഴിഞ്ഞാണ് മാരുതി സെന്‍ വാങ്ങുന്നത്. തിരുവനന്തപുരത്തെ വീട്ടിലേക്ക് വഴി സൗകര്യം കുറവായതിനാലാണ് കാര്‍ വാങ്ങാന്‍ വൈകിയത്.
മാന്നാര്‍ മത്തായി സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഡ്രൈവിങ് പഠിക്കുന്നത്. ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ വാഹനം ഉണ്ടെങ്കിലും അദ്ദേഹത്തിന് ഇഷ്ടം ഒറ്റയ്ക്ക ആ മാരുതി സെന്നില്‍ പാട്ടുംപാടി യാത്ര ചെയ്യാനാണ്.
'നാട്ടിലെ പഴയ നോട്ടുബുക്കുകള്‍ മേടിച്ച് അതിലെ ഒഴിഞ്ഞ പേജുകള്‍ കീറി അതെല്ലാം കൂട്ടി തുന്നിയിട്ടും നാലാം ക്ലാസ് വരെ പഠിക്കാന്‍ പറ്റിയൊള്ളൂ. കാരണം യൂണിഫോം ഒരു പ്രശ്‌നമായി. അന്നത്തെ സ്വപ്നം ഒരു ചെരുപ്പ് മേടിക്കുക എന്നാണ്''.
അച്ഛന്‍ കൊച്ചു വേലു അമ്മ ഗോമതി 7 മക്കളില്‍ മുന്നാമത്തേ മകന്‍. കുമാരപുരത്ത് ജനനം. കുമാരപുരം എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വരെ ഉണ്ടായിരുന്നുള്ളൂ. നാലാം ക്ലാസ്സില്‍ 2 കൊല്ലം പഠിച്ചു. പുസ്തകങ്ങള്‍ മേടിക്കാന്‍ പണമില്ല, യൂണിഫോമിനും പണമില്ല. അത് അസാധ്യമായിരുന്നു അപ്പോള്‍.
മരം മുറിക്കാരനായിരുന്ന അച്ഛന്‍. ഒരുപാട് കുടുംബ കേസ് ഉണ്ടായിരുന്നത് കൊണ്ട് ഒരുപാട് ഞെരുങ്ങി. അങ്ങനെ തയ്യല്‍ പഠിക്കാന്‍ പോയി. അന്ന് ഒരു ചെരുപ്പിടാനായിരുന്നു കൊതി. പഠിക്കാന്‍ മിടുക്കനായിരുന്നു. രണ്ടാം റാങ്ക് ആയിരുന്നു.
പഠന സമയത്ത് തന്റെ ശരീരം ശോഷിച്ചതായത് കൊണ്ട് സ്വയം പുറകിലത്തെ സീറ്റ് തേടി പോകുമായിരുന്നു. മുഷിഞ്ഞ വസ്ത്രവും, കാലിലെ ചൊറിയും ഒക്കെ കൂടുതല്‍ അപകര്‍ഷത ബോധത്തിലേക്ക് കൊണ്ടുപോയി. അയല്‍വക്കത്തെ വീടുകളില്‍ ചെന്ന് പഴയ നോട്ട് ബുക്കുകള്‍ മേടിച്ച് അതിലെ ഒഴിഞ്ഞ പേജുകള്‍ കീറി എന്നിത് അതെല്ലാം തുന്നിയാണ് നോട്ട് ബുക്ക് ഉണ്ടാക്കിയിരുന്നത്.
കൊച്ചു ചെറുക്കന്‍ എന്നായിരുന്നു നാട്ടില്‍ വിളിച്ചോണ്ടിരുന്നത്. ഈ കൊച്ചു ചെറുക്കന്‍ അമ്മയുടെ ചീത്തവിളി (അമ്മ പച്ച തെറി പറയുമായിരുന്നു) എപ്പോഴും അമ്മക്ക് ദേഷ്യമായിരുന്നു.
ദാരിദ്ര്യവും, 7 പിള്ളേരും ഇതൊക്കെയായിരിക്കും അവര്‍ക്ക് ദേഷ്യം വരാന്‍ ഉള്ള കാരണം. ഒരു ദിവസം അമ്മയുടെ ചീത്തവിളി കാരണം സ്വയം തല ഭിത്തിയില്‍ ഇടിപ്പിച്ചിട്ടുണ്ട്. കണ്ണില്‍ മുഴുവൻ ഇരുട്ടായിരുന്നു അപ്പോള്‍.
അങ്ങനെ ദേഷ്യം വന്നു ഇവന്‍ ഒളിച്ചോടി പോയി, അമ്മയുടെ തെറിവിളിയില്‍ നിന്ന് രക്ഷപെടാന്‍. അങ്ങനെ ആദ്യത്തെ ഒളിച്ചോട്ടം ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. അവിടെ നിന്ന് ഒരു സൈക്കിളുകാരന്‍ പിടിച്ചു തിരിച്ചു കൊണ്ടുവിട്ടു.
മാമന്‍ പലവട്ടം തയ്യല്‍ കടയില്‍ നിന്ന് പുറത്താക്കി. പിന്നീടു തയ്യല്‍ ജോലി അന്വേഷിച്ചു പലയിടത്ത് പോയെങ്കിലും ഡെയ് നിന്റെ കാല് എത്തുമോഡെയ് എന്ന് ചോദിച്ചു ആക്ഷേപിച്ചു വിടുമായിരുന്നു.
അങ്ങനെ ആരും എടുക്കാതെ ായപ്പോള്‍ സ്വന്തമായി തയ്യല്‍ തുടങ്ങുകയല്ലാതെ വേറെ മാര്‍ഗം ഇല്ലെന്നായി. തയ്യലിന്റെ ശാസ്ത്രം പറയുകയാണ് ഇന്ദ്രന്‍സ്. കൈയുടെ വണ്ണം പിടിച്ചാല്‍ ആ ശരീരത്തിന് വേണ്ടിയ തുണി കറക്റ്റ് അളവില്‍ തയ്യിക്കാം എന്നാണ് പറയുന്നത്.
കാലം അവനെ ഒരു തയ്യല്‍ വിദഗ്ധനാക്കിയിരുന്നു. സ്യൂട്ടും കോട്ടും എല്ലാം തയ്യിക്കുന്ന, സിനിമാക്കാരായ ജയഭാരതി, ഗീത ഇവര്‍ക്കുവേണ്ടി ഒക്കെ തയ്യിച്ച തയ്യല്‍ക്കാരന്‍.
നാടകം റിഹേഴ്‌സല്‍ കാണാന്‍ പോയി പോയി പോയി നടക്കാരനായി. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നായിരുന്നു ആദ്യ നാടകത്തിന്റെ പേര്. അതില്‍ ഒരു അത്തര്‍ കച്ചവടക്കാരനായിരുന്നു.
അഭിനയം കഴിഞ്ഞു സഹോദരന്റെ മകന്‍ ഹാരം ഇട്ട് കൊടുത്തത് ഒരു പ്രചോദനമായി. അങ്ങനെ കുമാരപുരം സുര ഒരു അറിയപ്പെടുന്ന നാടക നടനായി. സിനിമക്കാര്‍ക്ക് തയ്ച്ചു തയ്ച്ചു അവസാനം സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി ജോലി കിട്ടി.
ആദ്യം ചൂതാട്ടം എന്ന സിനിമയില്‍ തയ്യല്‍ക്കാരന്റെ വേഷം. പിന്നെ വീട്ടുവേലക്കാരന്റെ വേഷമായിരുന്നു മിക്ക സിനിമകളിലും. ആ ശരീരത്തിന്റെ പരിമിതി ആയിരുന്നു ആ വേഷങ്ങള്‍. സുര എന്ന പേര് ആളുകള്‍ കളിയാക്കി വിളിക്കുവാന്‍ തുടങ്ങിയപ്പോള്‍ അസുരന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
പല കളിയാക്കി പേരുകള്‍ ഉണ്ടായിരുന്നു. അതില്‍ കുടക്കമ്പി, നത്ത് എന്നൊക്കെ ഉള്ളതായിരുന്നു മെയിന്‍. പുള്ളിക്ക് പിടിച്ചില്ല. പേര് മാറ്റി ഇന്ദ്രന്‍സ്. അപമാനത്തിന്റെ വേദനകള്‍ തന്നെ വലിയവനാക്കി. കേരള ചലച്ചിത്ര അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച നടന്‍ ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കുന്ന ഇന്ദ്രന്‍സ് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന നടനാണ്. 2019 ല്‍ ഷാങ്കായി ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സ് നായകനായി അഭിനയിച്ച സിനിമയ്ക്ക് ഔട്ട്സറ്റാൻ്റിങ് ആര്‍ട്ടിസ്റ്റിക് അവാര്‍ഡ് ലഭിച്ചു.
നാലാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയവനും, ശരീരത്തിന്റെ വളര്‍ച്ച കുറവുമൂലം ഏറ്റുവാങ്ങിയ ഒഴിവാക്കലുകളും താണ്ടി വിജയത്തിലെത്താന്‍ ഇന്ദ്രന്‍സിന് സാധിച്ചത് പുസ്തകങ്ങളാണ്.
കല്യാണം കഴിക്കണമെന്ന മോഹവുമായി കുറെ അലഞ്ഞു നടന്നു. ആരും പെണ്ണ് കൊടുത്തില്ല. അങ്ങനെ ഒരു ഒന്ന് കാണാം പോയി, പെണ്ണ് അച്ഛനും വീടുകാരും ഒക്കെ ഉള്ളതുകൊണ്ട് മുഖത്ത് നോക്കിയില്ല.
അവരു മുഖത്ത് നോക്കിയിരുന്നെങ്കില്‍ ആ കല്യാണവും നടക്കിലായിരുന്നു എന്ന് ചിരിച്ചു കൊണ്ട് ഇന്ദ്രന്‍സ് പറയും.
#Ejected #shop #Indrans #ran #away #anger #banging #head #wall #his #mother #shouting