---
title: "നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക് "
english_title: "#Actress #ParvathyNair's #love #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/267896/actress-parvathynairs-love-marriage"
published_at: "2025-02-04T12:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1be27291bb_parvathi.jpg"
keywords: []
---

# നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക് 

> **Lead Summary:** **** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാര്‍വതി നായര്‍. പാര്‍വതി കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ വരൻ.

## Article Content

**** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാര്‍വതി നായര്‍. പാര്‍വതി കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ വരൻ.

ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായിയാണ് താരത്തിന്റെ വരൻ. വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിക്കുന്നു.

മനോഹരമായ കുറിപ്പും ഫോട്ടോയ്‍ക്കൊപ്പം എഴുതിയിട്ടുണ്ട്. എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു.

എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പറയുന്നു പാര്‍വതി നായര്‍. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/267896/actress-parvathynairs-love-marriage)