Feb 5, 2025 07:39 PM

(moviemax.in) മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ലൂസിഫര്‍ ഹിന്ദിയിൽ എത്തിയാൽ നായകൻ ആവാൻ ആരെയാണ് ഇഷ്ട്ടം എന്നതിനുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫര്‍. ആദ്യ ചിത്രം കൊണ്ടുതന്നെ സംവിധായകനെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്താന്‍ പൃഥ്വിരാജിന് സാധിച്ചിരുന്നു.

ഒടിടി റിലീസിലൂടെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും ചിത്രം എത്തിയിരുന്നു. തെലുങ്കില്‍ ചിരഞ്ജീവിയെ നായകനാക്കി ചിത്രത്തിന്‍റെ റീമേക്കും ഒരുങ്ങി. ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടാല്‍ ആരെ നായകനാക്കാനാണ് പൃഥ്വിരാജിന് ആ​ഗ്രഹം? ഈ സാങ്കല്‍പിക ചോ​ദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍റെ പ്രീ റിലീസ് പ്രൊമോഷനുകളുടെ ഭാ​ഗമായി ദേശീയ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ഈ ദിവസങ്ങളില്‍ പൃഥ്വിരാജ്.

ഒട്ടും ആലോചിക്കാതെ ഉടന്‍ പൃഥ്വിയുടെ മറുപടിയും എത്തി. ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താല്‍ നായക വേഷത്തിലേക്ക് ഏറ്റവും യോജ്യനായ നടന്‍ ഷാരൂഖ് ഖാന്‍ ആണെന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. ഒരു ഷാരൂഖ് ഖാന്‍ ചിത്രം സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ഷാരൂഖ് ഖാന്‍ ആയിരിക്കുമെന്ന് അവതാരക ചോദിച്ചു. എന്നാല്‍ ഹിന്ദിയില്‍ ഏറ്റവവും ഇഷ്ടപ്പെട്ട നടന്‍ അമിതാഭ് ബച്ചന്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.


#Lucifer #remade #Hindi #ShahRukhKhan #thero #Prithviraj #revealed #love

Next TV

Top Stories