പാവപ്പെട്ട സ്ത്രീകൾ ഉള്ളത് കൊണ്ട് പ്രിയങ്കയ്ക്ക് വാടക ഗർഭപാത്രം കിട്ടി; അത് റെഡിമെയ്ഡ് കുഞ്ഞുങ്ങളെന്ന് തസ്ലീമ

പാവപ്പെട്ട സ്ത്രീകൾ ഉള്ളത് കൊണ്ട് പ്രിയങ്കയ്ക്ക് വാടക ഗർഭപാത്രം കിട്ടി; അത് റെഡിമെയ്ഡ് കുഞ്ഞുങ്ങളെന്ന് തസ്ലീമ
Jan 24, 2022 02:11 PM | By Adithya O P

നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോണ്‍സും ചേര്‍ന്ന് വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഇക്കാര്യം സത്യമാണെന്ന് താരങ്ങള്‍ തന്നെ പറയുകയും ചെയ്തു. ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, ശില്‍പ ഷെട്ടി എന്നിവര്‍ക്ക് പിന്നാലെയാണ് പ്രിയങ്കയും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്നത്.


ബോളിവുഡില്‍ ഇത് ആദ്യത്തെ സംഭവം അല്ലെങ്കിലും താരദമ്പതിമാര്‍ക്ക് പരക്കെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. പ്രിയങ്കയ്ക്കും നിക്കിനും പ്രായം കടന്ന് പോയിട്ടില്ലെന്നും തിരക്കുകള്‍ മാറ്റി വെച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചൂടേ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്‌ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ട്വിറ്ററിലൂടെ തസ്ലീമ പങ്കുവെച്ച എഴുത്തുകളൊക്കെ വലിയ വിവാദമായി മാറിയിരിക്കുകയാണ്.


പാവപ്പെട്ട സ്ത്രീകള്‍ ഉള്ളതിനാല്‍ വാടകഗര്‍ഭപാത്രം സാധ്യമാണ്. സമ്പന്നര്‍ എപ്പോഴും സ്വന്തം താല്‍പര്യങ്ങള്‍ക്കായി സമൂഹത്തില്‍ ദാരിദ്ര്യം ഉണ്ടാവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുട്ടിയെ വളര്‍ത്തണം എന്ന് തോന്നുണ്ടെങ്കില്‍, വീടില്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കുക.

കുട്ടികള്‍ക്ക് നിങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ പാരമ്പര്യമായി തന്നെ ലഭിക്കണമെന്നത് ഒരു സ്വാര്‍ത്ഥത നിറഞ്ഞ അഹങ്കാരമാണ്. വാടക ഗര്‍ഭധാരണത്തിലൂടെ റെഡിമെയ്ഡ് കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ ആ അമ്മമാര്‍ക്ക് എന്താണ് തോന്നുന്നത്. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാരെപ്പോലെ അവര്‍ക്ക് ആ കുഞ്ഞുങ്ങളോടും അതേ വികാരം ഉണ്ടാവുമോ?' എന്നാണ് തസ്ലീമ രണ്ട് ട്വീറ്റിലൂടെയായി ചോദിക്കുന്നത്.


എന്നാല്‍ തസ്ലീമയുടെ ഈ പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. നിങ്ങളും ഒരു സ്ത്രീ ആയിരുന്നെങ്കില്‍ റെഡിമെയിഡ് എന്ന പദപ്രയോഗം നടത്തില്ലായിരുന്നു എന്നാണ് ഒരാള്‍ തസ്ലീമയോട് ചോദിക്കുന്നത്. പ്രസവിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് വേണ്ടി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്വാഭാവികമായിട്ടുള്ള ക്രമീകരണം മാത്രമാണ് ഇത്.

മെഡിക്കല്‍ നടപടി ക്രമങ്ങളിലൂടെ ഒരു സ്ത്രീയുടെ അണ്ഡം പുരുഷന്റെ ബീജവുമായി ബീജസങ്കലനം ചെയ്യപ്പെടുന്നു. പിന്നീട് വാടകയ്ക്ക് ഗര്‍ഭം ധരിക്കാന്‍ തയ്യാറായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇത് നിഷേപിക്കുകയും ആ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി ദമ്പതിമാരെ തിരികെ ഏല്‍പ്പിക്കുകയും ചെയ്യുകയാണ്.


എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ കുഞ്ഞുങ്ങളുമായി ആത്മബന്ധം ഉണ്ടാവാന്‍ വളരെയധികം വേദന അനുഭവിക്കണം എന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ പ്രസവിക്കാത്ത പുരുഷന്മാര്‍ ഒരു വേദനയും അനുഭവിക്കുന്നില്ലല്ലോ.

പക്ഷേ അമ്മയുടേതിന് തുല്യമായ അടുപ്പം കുഞ്ഞിനോട് അവര്‍ക്ക് ഇല്ലെന്ന് ആരും പറയുന്നില്ലല്ലോ. അതെന്താണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടാത്തത് എന്നുമൊക്കെയാണ് ചിലര്‍ തിരികെ ചോദിക്കുന്നത്. 


പിന്നെ ദത്തെടുത്താല്‍ പോരെ എന്ന് ചോദിച്ചതിനുള്ള മറുപടിയും ചിലര്‍ പറഞ്ഞിരുന്നു. ചുമ്മാ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല. ദത്തെടുക്കല്‍ ഒരു എളുപ്പമുള്ള കാര്യമല്ല. ഒത്തിരി നിയമപരമായ ബാധ്യതകളൊക്കെ നോക്കണം. ഇതെല്ലാം മാതാപിതാക്കളെയും കുട്ടികളെയും വൈകാരികമായി തന്നെ ബാധിക്കാറുണ്ട്.


എന്തായാലും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും. വൈകാതെ കുഞ്ഞിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ പങ്കുവെക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍. 


Priyanka got a rented uterus because she has poor women; Taslima says it's ready-made babies

Next TV

Related Stories
മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

May 23, 2022 03:12 PM

മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ...

Read More >>
'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

May 23, 2022 12:20 PM

'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി...

Read More >>
സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

May 23, 2022 10:44 AM

സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...

Read More >>
മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

May 22, 2022 07:32 PM

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്....

Read More >>
തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

May 22, 2022 01:10 PM

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം...

Read More >>
'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

May 21, 2022 05:02 PM

'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ഫോറൻസികിന്റെ ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ...

Read More >>
Top Stories