സഹനടന്‍റെ കാരണത്തടിച്ച് രവീണ; കാരണമിതാണ്

സഹനടന്‍റെ കാരണത്തടിച്ച് രവീണ; കാരണമിതാണ്
Oct 26, 2021 10:15 PM | By Anjana Shaji

ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു രവീണ ടണ്ടന്‍. അക്കാലത്തെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം രവീണ അഭിനയിച്ചിട്ടുണ്ട്. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും രവീണ സമ്മാനിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ ചിത്രത്തിലെ നായികയായി അരങ്ങേറിയ താരമാണ് രവീണ.


വിവാഹ ശേഷം അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പിന്നീട് തിരികെ വന്നിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരികെ വരികയാണ് രവീണ. ഇന്ന് രവീണയുടെ ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രസകരമായ ഒരുപാട് അനുഭവങ്ങളും രവീണയ്ക്ക് പറയാനുണ്ട്.

അത്തരത്തില്‍ ഒന്നായിരുന്നു 2017 ല്‍ തനിക്കൊപ്പം മാത്ര് എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‍ മാധുര്‍ മിത്തലിന്റെ കരണത്ത് അടിച്ച സംഭവം. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്. പ്രശ്‌നം ഗുരുതരമല്ല. സംവിധായകന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു രവീണ മാധുരിന്റെ കരണത്തടിച്ചത്.

ചിത്രത്തിലെ ഒരു രംഗത്തില്‍ രവീണയുടെ കഥാപാത്രം മാധുറിന്റെ കരണത്തടിക്കുന്നുണ്ട്. ഈ രംഗം സ്വാഭാവികമാണെന്ന് തോന്നാന്‍ വേണ്ടിയായിരുന്നു സംവിധായകന്‍ രവീണയോട് കരണത്തടിക്കാന്‍ പറഞ്ഞത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം അടക്കമുള്ള വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായിരുന്നു മാത്ര്. ദിവ്യ ജഗ്ഡാലെ, അനുരാഗ് അറോറ, ശഹീം ഖാന്‍, റുഷാദ് റാണ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

എന്നാല്‍ കരണത്തടിക്കുന്ന രംഗം ചെയ്യാന്‍ തുടക്കത്തില്‍ രവീണ സമ്മതിച്ചിരുന്നില്ല. ഇതോടെ സംവിധായകന്‍ അഷതര്‍ ദീര്‍ഘ നേരം ആ രംഗത്തിന്റെ പ്രാധാന്യം രവീണയോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. ആ രംഗം റിയലിസ്റ്റിക് ആകണമായിരുന്നു, അഭിനയം ആണെന്ന് തോന്നരുതായിരുന്നു. കാര്യം മനസിലായതോടെ രവീണ സമ്മതിച്ചു.

ഇതോടെ നേരെ പോയി രംഗം ചിത്രീകരിക്കുകയായിരുന്നു. രസകരമായ വസ്തുത എന്തെന്നാല്‍ ഈ രംഗത്തെക്കുറിച്ച് മാധുറിന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ അടി കിട്ടിയതും മാധുര്‍ ഞെട്ടിത്തരിച്ചു പോയി. അല്‍പ്പനേരം സംസാരിക്കാതെ നിന്ന ശേഷം മാധുര്‍ ദേഷ്യപ്പെട്ടു. പക്ഷെ അപ്പോഴേക്കും സംവിധായകന് വേണ്ട പ്രതികരണം കിട്ടിയിരുന്നു.

പിന്നാലെ മാധുറിനെ കാര്യം പറഞ്ഞ് മനസിലാക്കി. തുടര്‍ന്ന് മൂന്ന് വട്ടം രവീണ മാധുറിന്റെ മുഖത്ത് അടിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തു. യാതൊരു പരാതിയുമില്ലാതെ തന്നെ മാധുര്‍ ഈ രംഗം ചിത്രീകരിക്കാന്‍ രവീണയുടെ അടി വാങ്ങുകയായിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് രവീണ ടണ്ടന്‍.

സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ പ്രധാന മന്ത്രിയായാണ് രവീണ എത്തുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്താണ് വില്ലന്‍ ആയി എത്തുന്നത്. പിന്നാലെ രവീണയുടെ ഒടിടി സീരീസും അണിയറയിലുണ്ട്.

Raveena beaten up by co-star; Because

Next TV

Related Stories
താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്;  താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

Nov 28, 2021 10:57 PM

താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്; താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. താരങ്ങളുടെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. ബോളിവുഡിലെ താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായാണ്...

Read More >>
'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

Nov 28, 2021 07:44 PM

'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

ഇനിയൊരിക്കലും ചുണ്ടുകള്‍ പഴയതുപോലെ ആകില്ലെന്നാണ് തനിക്ക് തോന്നിയതെന്നും താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക്...

Read More >>
സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

Nov 28, 2021 06:31 PM

സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായാണ്...

Read More >>
ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

Nov 28, 2021 10:45 AM

ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സല്‍മാന്‍ ഖാന്‍റെ...

Read More >>
സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

Nov 28, 2021 09:17 AM

സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരിയാല്‍ അപ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും; ഫറ ഖാന്‍

ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷര്‍ട്ട് അഴിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നുവെന്നാണ് ഫറ പറയുന്നത്....

Read More >>
സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

Nov 27, 2021 07:09 PM

സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

നൊന്ത് പെറ്റ കുഞ്ഞുങ്ങളെ കരിയിലക്കൂട്ടത്തില്‍ കുഴിച്ചു മൂടിയും, കരിങ്കല്ലില്‍ തലയടിച്ചും വെള്ളത്തില്‍ എറിഞ്ഞും കൊല്ലുന്ന നാട്ടില്‍,...

Read More >>
Top Stories