logo

"ആശയെ എങ്ങനെ അലമാരയിലാക്കാം" സീരിയലിലെ രസകരമായ ഫോട്ടോഷൂട്ട്‌

Published at Sep 28, 2020 11:04 AM

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ടെലിവിഷന്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിയ അശ്വതി പെട്ടന്ന് തന്നെ ശ്രദ്ധ നേടി . ആങ്കര്‍ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.


ടിവി ആങ്കര്‍ എന്ന നിലയില്‍ നിന്ന് മാറി നടിയുടെ വേഷത്തിലെത്തിയത് അടുത്ത കാലത്തായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം . വിശേഷങ്ങളും നിലപാടുകളും എഴുത്തുകളുംഅശ്വതി പങ്കുവയ്ക്കാറുണ്ട്.ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അശ്വതിയിപ്പോള്‍ അഭിനയിക്കുന്നത് . ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.


ഇപ്പോളിതാ രസകരമായൊരു ചിത്രവും, വീഡിയോയും പങ്കുവച്ചിരിക്കുകയാണ് അശ്വതി. 'ആനയെ എങ്ങനെ ഫ്രിഡ്ജിലാക്കാം എന്ന ചോദ്യത്തിനുശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു.. ആശയെ എങ്ങനെ അലമാരയിലാക്കാം എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. സീരിയലിലെ രസകരമായൊരു ഭാഗം ഷൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ചിത്രം പകര്‍ത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍നിന്നും വ്യക്തമാണ്. അശ്വതി കൂടാതെ മറ്റ്ചില ആളുകളും അലമാരയില്‍ കയറിയിരിക്കുന്നതും ഫാസ്റ്റ് മോഷനായ വീഡിയോയിലുണ്ട്.

Ashwathy Srikanth has recently switched from being a TV anchor to an actress

Related Stories
ക്യാപ്ഷൻ ഇടാനാകുന്നില്ല, സഹായിക്കാമോ രഞ്ജിനിയുടെ പുതിയ ഫോട്ടോകള്‍ കാണാം

Oct 26, 2020 05:42 PM

ക്യാപ്ഷൻ ഇടാനാകുന്നില്ല, സഹായിക്കാമോ രഞ്ജിനിയുടെ പുതിയ ഫോട്ടോകള്‍ കാണാം

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്‌ . നടിയെന്ന നിലയിലും രഞ്‍ജിനി ഹരിദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്‍ജിനി ഹരിദാസിന്റെ...

Read More >>
വാഴക്കുലയേന്തി കര്‍ഷക സ്ത്രീയായി സുബി ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Oct 26, 2020 02:51 PM

വാഴക്കുലയേന്തി കര്‍ഷക സ്ത്രീയായി സുബി ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മിനി സ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറ്റവും ഇഷ്ട്ട പെട്ട താരമാണ് സുബി സുരേഷ് .കോമഡി ഷോകളിലും സുബി സജീമാണ് കോമഡി സ്കിറ്റിലൂടൊണ് താരം പ്രേക്ഷകരുടെ...

Read More >>
Trending Stories