---
title: "#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു"
english_title: "#cinema #serial #actor #mezhathurmohanakrishnan #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/201294/cinema-serial-actor-mezhathurmohanakrishnan-passed-away"
published_at: "2024-04-26T11:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b4cb98ced3_mevathur.jpg"
keywords: []
---

# #mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **സി**നിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**സി**നിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്.

പൈതൃകം (1993), കാരുണ്യം (1997), മാനസം (1997) അയാൾ കഥയെഴുതുകയാണ് (1998), ഇംഗ്ളീഷ് മീഡിയം (1999), തിളക്കം (2003) ദേശാടനം, എന്നിവ മോഹനകൃഷ്ണൻ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്.

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

പ്രവാസകാലത്ത് അബുദബി മലയാളി അസോസിയേഷനുമായി സഹകരിച്ച് ധാരാളം നാടകങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/201294/cinema-serial-actor-mezhathurmohanakrishnan-passed-away)