---
title: "#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ"
english_title: "#Voted #ere #day #KunchackoBoban #says #support #developmentists"
publisher: "moviemax.in"
canonical_url: "https://moviemax.in/news/201355/voted-ere-day-kunchackoboban-says-support-developmentists"
published_at: "2024-04-26T15:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b7fcb6abc1_chakochan.jpg"
keywords: []
---

# #kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

> **Lead Summary:** വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടുചെയ്തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടുചെയ്തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കുറെ നാളിനു ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്.

വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തത്. വികസനം തന്നെയാണ് പുത്തൻ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്’’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/201355/voted-ere-day-kunchackoboban-says-support-developmentists)