#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ
Apr 26, 2024 01:23 PM | By Athira V

ലോകത്ത് പലയിടത്തായി പല നിധികളും മറഞ്ഞിരിപ്പുണ്ടാവും. അതിൽ സ്വർണ്ണം പോലെയുള്ള യഥാർത്ഥ നിധികളും ഉണ്ടാവും. എന്തായാലും, നിധി അന്വേഷിച്ച് നടക്കുന്ന ഒരു യുവാവിനെ കാത്തിരുന്ന അത്തരത്തിൽ ഞെട്ടിക്കുന്ന ഒരനുഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയാൾ ചുറ്റികയുടേയും മറ്റും സഹായത്തോടെ ഒരു കല്ല് പൊട്ടിക്കുന്ന കാഴ്ചയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അതിൽ കാണുന്നത് ചില ആഭരണങ്ങളും മറ്റുമാണ്. മണ്ണിൽ വർഷങ്ങളായി പൊതിഞ്ഞു കിടക്കുന്ന ആഭരണം പോലെയാണ് ഇത് കാണുന്നത്.

https://www.instagram.com/reel/C5G7bdKNVo8/?utm_source=ig_web_copy_link

എന്തായാലും ഈ വീഡിയോ രണ്ട് മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ, എല്ലാവർക്കും ഈ നിധിവേട്ടയുടെ കാര്യം അത്രയ്ക്കങ്ങോട്ട് വിശ്വാസം വന്നിട്ടില്ല. ഇയാൾ നേരത്തെ തന്നെ അവിടെ ഈ ആഭരണങ്ങളും മറ്റും കൊണ്ടുവയ്ക്കുകയായിരുന്നു എന്നും പിന്നീട് അപ്രതീക്ഷിതമായി നിധി കിട്ടുന്നതായി അഭിനയിക്കുകയായിരുന്നു എന്നുമാണ് ഇവർ ആരോപിക്കുന്നത്.

അതേസമയം ചിലർ വളരെ രസകരമായിട്ടാണ് പ്രസ്തുത വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. 'ആ കല്ല് പൊട്ടിക്കുമ്പോൾ നിധിക്ക് പകരം വല്ല പാമ്പെങ്ങാനും വന്നിരുന്നെങ്കിലോ' എന്നാണ് അവരുടെ ചോദ്യം. അതേസമയം, നിധിക്കുവേണ്ടി മരിച്ചവരുടെ ശവകുടീരങ്ങൾ തകർക്കുന്നത് നിർത്തണം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. നിങ്ങളുടെ സ്വന്തം ബന്ധുക്കളുടെ ശവകുടീരങ്ങളാണെങ്കിൽ അങ്ങനെ ചെയ്യുമോ എന്നെല്ലാമാണ് ഇവരുടെ ചോദ്യം.

ഏതായാലും, ഇത് ആദ്യമായിട്ടല്ല ഇയാൾ ഇങ്ങനെ നിധി കണ്ടെത്തുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. അനവധി വീഡിയോ നേരത്തേയും ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിനും സമാനമായ നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

#treasure #hunter #find #gold #chain #ornaments

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall