---
title: "#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ"
english_title: "#Actor #Mammootty #his #wife #Sulphat #voted."
publisher: "moviemax.in"
canonical_url: "https://moviemax.in/news/201359/actor-mammootty-his-wife-sulphat-voted"
published_at: "2024-04-26T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b834756e85_mammootty.jpg"
keywords: []
---

# #mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

> **Lead Summary:** നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്.

## Article Content

നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്.

ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരം എത്തിയത്. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും.

വോട്ട് ചെയ്തതിന് ശേഷം താരം പ്രതികരിക്കാന്‍ താരം നിന്നെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അടക്കം തിക്കും തിരക്കും കാരണം പ്രതികരക്കാതെ പോവുകയായിരുന്നു.

മലയാള സിനിമ മേഖലയില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/201359/actor-mammootty-his-wife-sulphat-voted)