ബിഗ് ബോസ് വേദിയിലെത്തുന്നതുവരെ മലയാളിക്ക് അധികം പരിചിതമല്ലാത്ത മുഖമായിരുന്നു അലസാന്‍ഡ്രയുടേത്. എന്നാല്‍ ഷോയിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ നിരവധി ആരാധകരെയാണ് സാന്‍ഡ്ര സ്വന്തമാക്കിയത്.
എയര്‍ ഹോസ്റ്റസായിരുന്ന സാന്‍ഡ്ര ജോലി ഉപേക്ഷിച്ചായിരുന്നു ബിഗ് ബോസ് സീസണ് രണ്ടിലേക്കെത്തിയത്. ഇപ്പോള്‍ മോഡലിങ്ങും അഭിനയവുമടക്കമുള്ള മീഡിയ ഫീല്‍ഡിലാണ് താരം.
ബിഗ് ബോസിന് ശേഷം ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാന്‍ഡ്ര. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം നിമിഷങ്ങള്‍കൊണ്ടാണ് വൈറലാകാറുള്ളത്.
കൂടാതെ അലസാന്‍ഡ്രയ്ക്ക് നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ക്രിസ്തുമസ് ദിനത്തില്‍ താരം പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിപ്പോള്‍ വൈറലായിരിക്കുന്നത്.
കറുത്ത ഡിസൈനര്‍ ഫ്രോക്കിലുള്ള മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.'കർത്താവിനോട് ഒരു ഹാപ്പി ബർത്ത്ഡേ പറയാൻ പോയതാണ്..
അതിനാണ് ഈ ബിൽഡ് അപ്പ്. മെറി ക്രിസ്തുമസ്' എന്നാണ് സാൻഡ്ര ചിത്രത്തോടൊപ്പം കുറിച്ചത്.' ഇത് പള്ളിയുടെ മുന്നില്‍ മാലാഖ നില്ക്കണതുപോലെ ഉണ്ടല്ലോയെന്നാണ് സാന്‍ഡ്രയുടെ ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ഏതായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്
Until the arrival of Bigg Boss, Alessandra's face was very unfamiliar to the Malayalees