മലയാള സിനിമാലോകത്തെയും പ്രേക്ഷകരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അനില്‍ നെടുമങ്ങാടിന്റെ വിയോഗവാര്‍ത്ത.
ക്രിസ്മസ് ദിനത്തില്‍ പ്രിയ സഹപ്രവര്ത്തകന് മുങ്ങിമരിച്ചുവെന്ന വാര്‍ത്ത സിനിമാലോകത്തെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഈ വിയോഗം ഏറ്റവും ആഘാതമുണ്ടാക്കിയ ഒരാള്‍ നടന് ജോജു ജോര്‍ജ് ആയിരിക്കും. കാരണം അദ്ദേഹം നായകനാവുന്ന 'പീസ്' എന്ന സിനിമയുടെ ഷൂട്ടിംഗിന് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അനില്‍ നെടുമങ്ങാട്.
വിവരമറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് സംസാരിക്കാവുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല അദ്ദേഹം.
ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അനിലുമൊത്തുള്ള അവസാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു വാക്കും കുറിയ്ക്കാതെയാണ് തന്റെ പ്രിയ സഹപ്രവര്‍ത്തകനായിരുന്ന അനില്‍ പി നെടുമങ്ങാടുമൊത്തുള്ള ചിത്രങ്ങള്‍ ജോജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഒരു റബ്ബര്‍ തോട്ടത്തിനു നടുവിലെ ലൊക്കേഷന്‍ എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തുനിന്നുമുള്ള മൂന്ന് ചിത്രങ്ങളുണ്ട് പോസ്റ്റില്‍. മൂന്നിലും ഇരുവരും തോളോട് തോള് ചേര്‍ന്നു നില്ക്കുന്നു.
നാലാമത് മറ്റൊരു ചിത്രം കൂടി ജോജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ അനിലിന്റെ സംസ്ക്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയുള്ള ചിത്രമാണ് അത്.
The news of Anil Nedumangad's demise was literally shocking to the Malayalam film world and the audience