logo

ഇത് ആ കുട്ടി തന്നെയാണോ....? വീണ്ടും വേറിട്ട ഫോട്ടോ ഷൂട്ടുമായി മഹാദേവന്‍ തമ്പി

Published at Dec 14, 2020 01:35 PM ഇത് ആ കുട്ടി തന്നെയാണോ....? വീണ്ടും വേറിട്ട ഫോട്ടോ ഷൂട്ടുമായി മഹാദേവന്‍ തമ്പി

ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. നിരവധി വേറിട്ട പ്രമേയങ്ങളാണ് പലപ്പോഴും തന്റെ ഫോട്ടോകളിലൂടെ മഹാദേവൻ തമ്പി പറഞ്ഞുവക്കല്‍ ഉണ്ട് . 

അതിഥി തൊഴിലാളിയായ യുവതിയെ തന്റെ മോഡലാക്കിയാണ് പുതിയ ഫോട്ടോ ഷൂട്ട് മഹാദേവൻ തമ്പി ഒരിക്കിയിരിക്കുന്നത്.

കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത ആസ്മാന്‍ എന്ന പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്.

കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയാണ് ആസ്മാന്‍


സ്റ്റുഡിയോയിൽ ഏറെ കൗതുകത്തോടെയാണ് ആസ്മാന്‍ നിന്നത്. ക്യാമറ, ലൈറ്റ്, പോസ് ചെയ്യേണ്ടത് എങ്ങനെ എന്നീ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിലെ ഒരു ഭയവും പേടിയും  മാറിയതോടെ ശരിക്കുമൊരു മോഡലായി ആസ്മാൻ മാറി. നാല് കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പകർത്തിയത്.

ഒരോ ചിത്രം കാണിച്ചു കൊടുത്തപ്പോഴും അഭിമാനവും സന്തോഷവും ആ മുഖത്ത് നിറഞ്ഞു. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.

ഷൂട്ടിന്ശേഷം മേക്കപ് നീക്കാൻ തുടങ്ങിയപ്പോൾ ആസ്മാന്റെ മുഖത്ത് ദുഃഖം നിറഞ്ഞതായും. അമ്മയ്ക്കും അച്ഛനും തന്നെ ഇങ്ങനെ കാണാൻ സാധിക്കില്ലല്ലോ എന്നതാണ് ഇതിനു കാരണമായി അവൾ പറഞ്ഞതെന്നും മഹാദേവൻ തമ്പി പറയുന്നു.

തുടര്‍ന്ന് നീക്കം ചെയ്ത ഭാഗത്ത് വീണ്ടും മേക്കപ് ഇട്ടാണ് ആസ്മാനെ വീട്ടിലേക്ക് അയച്ചത്. കൂടെ പുത്തൻ വസ്ത്രങ്ങളുൾപ്പടെ ചില സമ്മാനങ്ങളും നൽകി.

ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിൽ ഒരുങ്ങിയിരിക്കുന്ന ഈ ഫോട്ടോഷൂട്ടിൽ മോഡലിന് മേക്കോവർ നൽകിയത് മേക്കപ്മാനായ പ്രബിനും കോസ്റ്റ്യൂം അയന ഡിസൈൻസിലെ ഷെറിനുമാണ്.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മേക്കോവർ ഷൂട്ടിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Mahadevan Thampi is a notable photographer with different photo shoots

Related Stories
‘വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുക'-  കുറിപ്പ് ശ്രദ്ധേയമാകുന്നു

Jun 22, 2021 12:07 PM

‘വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുക'- കുറിപ്പ് ശ്രദ്ധേയമാകുന്നു

"ഞാൻ ജീവിക്കും, നീ പോടാ പുല്ലേ" എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു...

Read More >>
ഇവിടെയുള്ളത് ‘സ്റ്റിക്കർ ഗവൺമെന്റ്’; വിമര്‍ശനവുമായി കൃഷ്ണകുമാര്‍

Jun 21, 2021 12:10 PM

ഇവിടെയുള്ളത് ‘സ്റ്റിക്കർ ഗവൺമെന്റ്’; വിമര്‍ശനവുമായി കൃഷ്ണകുമാര്‍

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ...

Read More >>
Trending Stories