കുടുംബത്തോടും എല്ലാവരോടും നന്ദി ; അവാർഡ് ഏറ്റുവാങ്ങി കൊണ്ട് ജോജു

കുടുംബത്തോടും എല്ലാവരോടും നന്ദി ; അവാർഡ് ഏറ്റുവാങ്ങി കൊണ്ട് ജോജു
Sep 24, 2022 09:22 PM | By Adithya V K

മലയാളികളുടെ പ്രിയതാരമാണ് ജോജു ജോർജ്. സിനിമയിൽ എത്തിയ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ ജോജുവിനായി.

Advertisement

തന്റെ സ്വാഭാവിക അഭിനയത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ജോജു സ്വന്തമാക്കി. ഇന്നായിരുന്നു പുരസ്കാര വിതരണം നടന്നത്.

ഏറെ വികാരാധീനനായ ജോജുവിനെയാണ് ഇന്ന് വേദിയിൽ കാണാനായത്. "എനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം.

കുടുംബത്തോടും എല്ലാവരോടും നന്ദി"എന്നാണ് അവാർഡ് ഏറ്റുവാങ്ങി കൊണ്ട് ജോജു സംസാരിച്ചത്. ഇതിനിടയിൽ ശബ്ദമിടറിയ ജോജു, സംസാരം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു.

നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ബിജു മേനോനും ഈ പുരസ്കാരം പങ്കിട്ടിരുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് അവാര്‍ഡ് ദാന ചടങ്ങുകൾ നടന്നത്. മികച്ച നടിക്കുള്ള പുരസ്കാരം രേവതി ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.

മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും നേടി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്.

Thanks to the family and everyone; Joju receiving the award

Next TV

Related Stories
‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

Dec 1, 2022 10:47 PM

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ...

Read More >>
ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

Dec 1, 2022 10:20 PM

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ...

Read More >>
ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും;  ബാല പറയുന്നു

Dec 1, 2022 11:52 AM

ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; ബാല പറയുന്നു

ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങള്‍ വലിയ...

Read More >>
അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

Dec 1, 2022 11:32 AM

അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട്...

Read More >>
ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

Dec 1, 2022 10:44 AM

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍...

Read More >>
'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

Nov 30, 2022 08:49 PM

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി...

Read More >>
Top Stories