വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പർ 1 എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
1995 ൽ റിലീസ് ചെയ്ത കൂലി നമ്പർ വൺ എന്നു തന്നെ പേരുള്ള ചിത്രമാണ് റീമേക്ക് ചെയ്തിരിക്കുന്നത്. 1995 ൽ കൂലി നമ്പര്‍ വണ്ണിൽ ഗോവിന്ദ, കരിഷ്മ കപൂർ, കാദർ ഖാൻ, സദാശിവ് അമ്രപുർക്കർ എന്നിവരായിരുന്നു ഒരുമിച്ചിരുന്നത്.
അക്കാലത്ത് ഏറെ ഹിറ്റായ ചിത്രം ഇക്കുറിയും രസച്ചരട് മുറിയാതെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ട്രെയിലർ തരുന്ന സൂചന.
2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് വരുൺ ധവാൻ ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച മൈ നെയിം ഇസ് ഖാനിൽ വരുൺ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് നിരവധി ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.കൂലി നമ്പർ 1 റീമേക്ക് ചെയ്യുമ്പോൾ പ്രധാനമായും വരുൺ ധവാന്റെ പ്രകടനം തന്നെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്.
പരേഷ് റാവൽ, ജാവേദ് ജാഫേരി, രാജ്പാൽ യാദവ്, ജോണി ലിവർ, സാഹിൽ വെയ്ദ്, ശിഖ തൽസാനിയ തുടങ്ങിയ വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി കെ ചന്ദ്രനാണ്.
തീയറ്റർ റിലീസ് ഉപേക്ഷിച്ചു ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രം ഡിസംബർ 25 ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും.
The trailer of the movie Coolie No. 1 starring Varun Dhawan and Sara Ali Khan has been released. The film is directed by David Dhawan