രാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ത്രില്ലറിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തിരുന്നു. പലപ്പോഴും വിവാദങ്ങൾ പന്താടുന്ന സംവിധായകനാണ് രാം ഗോപാൽ വർമ.അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ നായികയായ അപ്സര റാണിയുടെ വലിയ രീതിയിലുള്ള ശരീര പ്രദർശനമായിരുന്നു ട്രെയിലറിൽ പ്രധാനം. ട്രൈലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സജീവമായിരിക്കുകയാണ്.
ഒഡിഷ സ്വദേശിയായ അപ്സര റാണിയുടെ ആദ്യ ചിത്രമാണ് രാം ഗോപാൽ വർമ്മ സംവിധാനം ചെയുന്ന ത്രില്ലർ. ഒഡീഷയിൽ ജനിച്ച താരം ഇപ്പോൾ ഹൈദരാബാദിലാണ് താമസം. ഒഡീഷൻ കൊടുങ്കാറ്റ് എന്നാണ് താരത്തെ സംവിധായകൻ വിശേഷിപ്പിച്ചത്.ഇപ്പോഴിതാ ശരീര പ്രദർശനത്തെ കുറിച്ച് അപ്സര തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രമായി നിൽക്കുമ്പോൾ ശരീരത്തെ കുറിച്ചോ നഗ്നതയെ കുറിച്ചോ താൻ ചിന്തിച്ചിട്ടില്ലെന്നും സംവിധായകന്റെ മനസിലുള്ളത് കഥാപാത്രത്തിലൂടെ തിരിച്ച് നൽകുക മാത്രമായിരുന്നു.എന്ന നിലയിൽ തന്റെ കർത്തവ്യമെന്നും അപ്സര പറഞ്ഞു. വിമർശിക്കുന്നവർ തന്റെ നഗ്നത ആസ്വദിക്കുന്നവരാണെന്നും വിമർശനങ്ങളെ അംഗീകരിക്കുന്നെന്നും താരം വ്യക്തമാക്കി.
The trailer of the new movie thriller directed by Ram Gopal Varma was released on YouTube yesterday. Ram Gopal Verma is a controversial director