logo

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം

Published at Nov 24, 2020 04:16 PM അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍  ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം

ഫോട്ടോഷൂട്ടുകള്‍ ഇക്കാലത്ത്  വൈറല്‍ ആകുന്ന ഒന്നാണ് .  അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു, പലരും ആ ചിത്രങ്ങൾ ഹൃദയം  കൊണ്ട് തന്നെ ഏറ്റെടുത്തു ഡോ. മനു ​ഗോപിനാഥന്‍ ആണ് ഈ കണ്‍സപ്ടിനുപിന്നില്‍.

സൂസന്‍ തോമസും ഡോക്ടര്‍ മനുവുമാണ് ചിത്രങ്ങളില്‍ മോഡല്‍സായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. അജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

എന്നാൽ ചില ഗ്രൂപുകളിൽ ചിത്രം യഥാർത്ഥത്തിൽ ഉള്ള സേവ് ദി ഡേറ്റ് ആണെന്ന് പറഞ്ഞു ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു.ഇപ്പോൾ അവരോടൊക്കെ അത് ശെരിക്കും സേവ് ദി ഡേറ്റ് അല്ല, ഒരു കൺസപ്റ്റ് മാത്രമാണെന്ന് പറയുകയാണ് ഡോക്ടർ മനു.


ഡോക്ടറുടെ വേഷം ശരീരത്തിൽ അണിഞ്ഞപ്പോഴും കലയും സംഗീതവും ഒക്കെ  തന്നെ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇവയുമായി നല്ല ബന്ധം ഞാൻ ഇപ്പോഴും പുലർത്താറുണ്ട് എന്ന് മനു വ്യക്തമാക്കുന്നു, ആൽബമൊക്കെ ഞാൻ ചെയ്തിട്ടുണ്ട് അങ്ങനെ ഇരിക്കയാണ് മനസ്സിൽ ഒരു ആശയം തോന്നിയത് ഒരു പെണ്ണിന്റെ ബാഹ്യ സൗന്ദര്യത്തിലല്ല ,ആന്തരിക സൗന്ദര്യത്തെയാണ് ഒരു പുരുഷന്‍ സ്നേഹിക്കേണ്ടതെന്ന ആശയം മുൻനിർത്തി ഒരു ഫോട്ടോഷൂട്ട് നടത്താൻ ഞാൻ തീരുമാനിച്ചു.

ഇതിലെ മോഡ‍ലായി വന്ന സൂസൺ തോമസ് സോഷ്യൽ മീഡിയകളിൽ സെലിബ്രിറ്റിയാണ്. പുള്ളിക്കാരിയെ ഞാൻ ടിക് ടോകിലൂടെയാണ് പരിചയപ്പെടുന്നത്. ഞാനും ടിക് ടോകില്‍ സജീവമായിരുന്നു. സൂസൺ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലും കൂടിയാണ്.

നിരവധി ഡിവോഷണൽ ആൽബങ്ങളിൽ പാടിയിട്ടുമുണ്ട്. ശാരീരിക പരിമിതികളുടെ പേരിൽ കണ്ണീരും കിനാവുമായി ജീവിതം തള്ളിനീക്കുന്നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവൾ. മനസിനാണ് സൗന്ദര്യം എന്ന് കാട്ടി കൊടുത്തവൾ.


അങ്ങനെയൊരാൾ എന്തു കൊണ്ടും മനസിൽ കണ്ട ആശയം സാക്ഷാത്കരിക്കാന്‍ അനുയോജ്യയായിരുന്നുഅവളുടെ ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്.

വീട്ടിൽ പ്രാർത്ഥനയിൽ മുഴുകുന്ന സമയത്ത് അടുക്കളയിൽ നിന്ന് രൂക്ഷമായ ഗന്ധം വരുന്നു. ഗ്യാസ് ലീക്കാണ് എന്നറിയാതെ പാവം അടുക്കളയിലേക്ക് കയറി ചെന്നു. എന്ത് സംഭവിക്കുന്നു എന്നറിയാൻ അടുക്കളയിലേക്ക് ചെന്ന് ലൈറ്റിടുമ്പോഴേക്കും തീ ആളി പടരുക ആയിരുന്നു.

വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും പാവം മൃതപ്രായയായിരുന്നു.  ചികിത്സയിൽ  കഴിയുന്നതിനിടെ പുതുതായി എത്തിയ ഡോക്ടർ ചികിത്സയിൽ അലംഭാവം കാണിച്ചു, അവൾക്ക് ഇപ്പോൾ കുറച്ച് വിരലുകൾ ഇല്ല.

ചിത്രത്തിൽ നോക്കിയാൽ അത് കാണുവാൻ സാധിക്കും. എന്നാൽ താൻ നേരിട്ട വേദനകൾ എല്ലാം കടിച്ചമർത്തി അവൾ  ജീവിതത്തിനോട് പൊരുതി മുന്നേറുക ആയിരുന്നു എന്ന് മനു പറയുന്നു.

Pictures of a photoshoot were circulated on social media with the caption

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories