"പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ" ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചത്തിന്റെ പേരില്‍ സമൂഹമാധ്യമത്തിൽ വന്‍ ചീത്ത വിളിയാണ് കഴിഞ്ഞ ദിവസം അനശ്വര രാജന് നേരിടേണ്ടി വന്നത് . ഇപ്പോഴിതാ പിന്തുണയുമായി മലയാളത്തിലെ നായികമാർ രംഗത്ത് എത്തിയിരിക്കുകയാണ് ..
റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി എന്നിവർ പിന്തുണയുമായി എത്തി. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 'അദ്ഭുതം അദ്ഭുതം... സ്ത്രീകൾക്ക് കാലുകണ്ടത്രേ!!' എന്ന അടിക്കുറിപ്പ് സഹിതമാണ് സമൂഹമാധ്യമത്തിലൂടെ റിമ മറുപടി നൽകിയത്.
കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം പ്രകടിപ്പിച്ചത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്. കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം. ‘ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഇതുപോലെ ഷോർട്സ് ധരിക്കും, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല.’–അഹാന കുറിച്ചു .‘
സ്ത്രീയാകട്ടെ പുരുഷനാകട്ടെ, അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്. അതിൽ എന്താണ് വ്യത്യാസം. ഇപ്പോൾ ഒരു പുരുഷൻ അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താൽ, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി എന്നൊക്കെ പറയാം . പക്ഷേ അതൊരു പെൺകുട്ടി െചയ്താലോ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരം. അവൾക്ക് നാണമില്ല, ശ്രദ്ധിക്കാൻ വേണ്ടി ചെയ്യുന്നു, ഇങ്ങനെയാണ് കമന്റുകൾ വരിക.’–അഹാന പ്രകടിപ്പിച്ചു .
അതേസമയം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാന്‍ അനശ്വര തയാറായില്ല . അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര തകര്‍പ്പന്‍ മറുപടി തന്നെ കൊടുത്തു താരം " ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ, പിന്തുണച്ചു നിരവധി താരങ്ങൾ രംഗത്തെത്തി.
Anashwara Rajan faced a big bad comments on social media last day