ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി

ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി
Jul 4, 2022 10:45 PM | By Anjana Shaji

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ(RRR Movie) എന്ന ബ്രഹ്മാണ്ഡ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് മലയാളിയും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി(Resul Pookutty). നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ആർആർആറിനെ 'മാലിന്യം' എന്ന് വിളിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഇതിന്റെ മറുപടി ട്വീറ്റിലാണ് റസൂൽ പൂക്കുട്ടി '​ഗേ ലൗ സ്റ്റോറി' എന്ന് പരാമർശിച്ചത്. ഇത് ആരാധകർക്കിടയിൽ വൻരോഷത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

സിനിമയിലെ നായികയായ ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.

സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി. 650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതുവരെ 1150 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്.


ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Rasool Pookkutty says that the RRR movie is a gay love story

Next TV

Related Stories
 ‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്

Aug 18, 2022 08:56 PM

‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്

‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന്...

Read More >>
എൻ്റെ ആർത്തവ ദിവസങ്ങളിൽ ആയിരുന്നു ഞാൻ അതെല്ലാം ചെയ്തത്; സായിപല്ലവി

Aug 18, 2022 01:53 PM

എൻ്റെ ആർത്തവ ദിവസങ്ങളിൽ ആയിരുന്നു ഞാൻ അതെല്ലാം ചെയ്തത്; സായിപല്ലവി

തന്റെ ആർത്തവ ദിനങ്ങൾ ഇത്തരത്തിലുള്ള ഗാനങ്ങളുടെ ചിത്രീകരണത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്....

Read More >>
പുതിയ വിശേഷം അറിയിച്ച് താരദമ്പതികൾ, ആശംസകളുമായി പ്രേക്ഷകർ

Aug 18, 2022 12:16 PM

പുതിയ വിശേഷം അറിയിച്ച് താരദമ്പതികൾ, ആശംസകളുമായി പ്രേക്ഷകർ

ഇപ്പോൾ തങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോവുകയാണ് എന്ന വാർത്ത ആണ് ഇവർ ഇൻസ്റ്റഗ്രാം വഴി...

Read More >>
സൂര്യപ്രകാശത്തിൽ തിളങ്ങി നയൻതാര:  ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

Aug 17, 2022 12:54 PM

സൂര്യപ്രകാശത്തിൽ തിളങ്ങി നയൻതാര: ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

ഏറ്റവും ഇഷ്‍ടപ്പെട്ട ക്ലിക്കുകള്‍ എന്ന് പറഞ്ഞാണ് വിഘ്‍നേശ് ശിവൻ ഫോട്ടോകള്‍...

Read More >>
സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും.

Aug 17, 2022 10:00 AM

സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും.

സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും...

Read More >>
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള  ക്യൂട്ട് ഫോട്ടോയുമായി ഗായകൻ

Aug 16, 2022 04:25 PM

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്യൂട്ട് ഫോട്ടോയുമായി ഗായകൻ

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്യൂട്ട് ഫോട്ടോയുമായി എ ആർ റഹ്മാൻ...

Read More >>
Top Stories