തെലുങ്കിലെ പ്രശസ്ത നടന് നരേഷ് ബാബുവും നടി പവിത്ര ലോകേഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടന്റെ മൂന്നാമത്തെ വിവാഹ ജീവിതവും പരാജയമായോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു.
എന്നാല്‍ പവിത്രയെയും ലോകേഷിനെയും ഒരുമിച്ച് കണ്ടതോടെ നരേഷിന്റെ ഭാര്യ രമ്യ രഘുപതി വിമര്‍ശനവുമായി എത്തിയിരുന്നു.
ഭര്‍ത്താവിനൊപ്പം നടി പവിത്രയെ കണ്ടതോടെ അവരെ ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന രമ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. മൈസൂരുവിലെ ഒരു ഹേട്ടലിലാണ് സംഭവം നടക്കുന്നത്.
നരേഷ് താമസിക്കുന്ന ഹോട്ടലിലെത്തിയ ഭാര്യ പവിത്രയുടെ കൂടെ കണ്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി നരേഷും പിന്നാലെ ഭാര്യയും എത്തിയിരിക്കുകയാണ്.
താമസിക്കുന്ന ഹോട്ടലില്‍ നിന്നും നരേഷും പവിത്രയും ലിഫ്റ്റില്‍ കയറി പോവുമ്പോള്‍ ഭാര്യ തല്ലാനായി ചെരുപ്പ് എടുത്ത് പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. രമ്യയെ പോലീസുകാര്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുന്നതും കാണാം. എന്നാല്‍ വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ ദേഷ്യം കാണിക്കാന്‍ എത്തിയതാണ് ഭാര്യയെന്നാണ് നടന്റെ പ്രതികരണം.
നരേഷ് തന്റെ സുഹൃത്താണെന്നും ഇരുവരും തമ്മില്‍ മറ്റൊരു ബന്ധവും ഇല്ലെന്നും പവിത്ര ലോകേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് പറഞ്ഞതിന് പിന്നാലെയാണ് ഇവരെ മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് ഇരുവരെയും നരേഷിന്റെ ഭാര്യ കൈയ്യോടെ പിടിക്കുകയായിരുന്നു. അതേ സമയം നരേഷിന്റെ വാദങ്ങളെ തള്ളുന്ന പ്രതികരണമാണ് ഭാര്യ നടത്തിയിരിക്കുന്നത്.
ഇവര്‍ രണ്ട് പേരും ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകള്‍ മനസില്‍ വെച്ച് രാത്രി മുഴുവന്‍ പുറത്തിരുന്നു.
കാരണം രാത്രി ബഹളം വച്ച് ഇതൊരു വലിയ പ്രശ്നമാക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ നരേഷ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് എന്നെ കളിയാക്കുകയാണ് ചെയ്തത്. അയാള്‍ക്ക് സ്വന്തം തെറ്റ് മറക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നും ഭാര്യ പറയുന്നു.
മാത്രമല്ല പവിത്ര അടുത്ത സുഹൃത്താണെന്ന് നരേഷ് പറയുമ്പോള്‍ അങ്ങനെ എങ്കില്‍ ഒരു റൂമില്‍ രാത്രി മുഴുവന്‍ താമസിക്കുന്നത് എന്തിനാണെന്നാണ് ഭാര്യയുടെ ചോദ്യം. എന്റെ മകന്റെ ഭാവിയില്‍ എനിക്ക് ആശങ്കയുണ്ട്.
നല്ലൊരു കുടുംബത്തില്‍ നിന്നും വന്നതിനാല്‍ ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരപത്നി വ്യക്തമാക്കി. അതേ സമയം ഭാര്യയ്ക്ക് വിവാഹമോചനത്തിനുള്ള നോട്ടീസ് നേരത്തെ അയച്ച് കഴിഞ്ഞെന്നാണ് നരേഷ് പറയുന്നത്.
നിയമപരമായി തങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നും പവിത്രയെ വിവാഹം കഴിച്ചാല്‍ അതിന് നിയമസാധുത ഇല്ലെന്നും ഭാര്യ ആരോപിക്കുന്നു.
Why did you share a room with my husband; actor's wife againt the actress