സംഭവബഹുലമായി ബിഗ് ബോസ് സീസണ് 4 മുന്നോട്ട് പോവുകയാണ്. മത്സരം എട്ട് ആഴ്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100 എന്ന ദിവസത്തിലേയ്ക്ക് എത്താന്‍ ഇനി അധികം ആഴ്ചകളില്ല. ശകത്മായ പോരാട്ടമാണ് നിലവില്‍ ഹൗസില്‍ നടക്കുന്നത് . എല്ലാവരുടേയും ആഗ്രഹം നൂറ് ദിവസം ഹൗസില്‍ നില്ക്കുക എന്നതാണ്. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മികച്ച പോരാട്ടമാണ് മത്സരാർത്ഥികള്‍ കാഴ്ച വയ്ക്കുന്നത്.
ബിഗ് ബോസ് ഹൗസില്‍ വഴക്ക് ബഹളവും മാത്രമ രസകരമായ നിമിഷങ്ങളും സംഭവിക്കാറുണ്ട്. ബിഗ്ബോസ് നല്കുന്ന മോണിംഗ് ആക്ടിവിറ്റി എപ്പോഴും ഹൗസിന് അകത്തും പുറത്തും ശ്രദ്ധിക്കപ്പെടാറുണ്ട്. രസകരമായ ടാസ്ക്കുകളാണ് എപ്പോഴും നല്‍കാറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ബിഗ് ബോസ് നല്കിയ മോണിംഗ് ടാസ്ക്കാണ്. ഷോയ്ക്ക് അനിയോജ്യമായ രീതിയിലാണ് മത്സരാര്‍ത്ഥികള്‍ ഉത്തരം നല്‍കിയിരിക്കുന്നത്.
ബിഗ് ബോസിലെ മന്ത്രി, രാജഗുരു, പരിചാരകര്‍,പ്രജ എന്നിവരെ നിര്‍ദ്ദേശിക്കാനായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്കിയ ടാസ്ക്ക്. ഇതില്‍ ദില്‍ഷയുടെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാവുകയാണ്. സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ദില്‍ഷ പേരുകള്‍ നിര്‍ദ്ദേശിച്ചത്.
മന്ത്രിയായി നിര്‍ദ്ദേശിച്ചത് ബ്ലെസ്ലിയെ ആയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ലക്ഷ്മിയേയും ഡോക്ടര്‍ റോബിനേയുമാണ് രാജഗുരുക്കളാക്കിയത്. സര്‍വ്വ സൈന്യാതിപനാക്കിയത് റോണ്‍സണെയായിരുന്നു. അഖിലും സൂരജിനെയാണ് വിദൂഷകനായി തിരഞ്ഞെടുത്തത്. കൊട്ടാരം നര്ത്തകരാക്കിയത് അപര്‍ണ്ണയേയും സുചിത്രയേയും ധന്യയുമായിരുന്നു. വിനയെയാണ് ഭൃത്യനായി തിരഞ്ഞെടുത്തത്. പരിചാരിക ജാസ്മിനാണ്. റിയാസായിരുന്നു പ്രജ.
ജാസ്മിന്റെ തിരഞ്ഞെടുപ്പാണ് ചിരിപടത്തിയത്. താന്‍ ഭരിക്കുന്ന രാജ്യത്ത് മന്ത്രിയോ രാജഗുരുവോ നൃത്തകരോ ഒന്നും വേണ്ടെന്നായിരുന്നു തീരുമാനം. പരിചാരകനായി റോണ്‍സണിനെ മാത്രമാണ് തിരഞ്ഞെടുത്തത്്. ബാക്കിയെല്ലാവരേയും പ്രജയാക്കി ഭരിക്കുമെന്നും ജാസമിന് പറഞ്ഞു.
ലക്ഷ്മിയും മറ്റുള്ളവരും ജാസ്മിനെ ട്രോളുന്നുണ്ട് പിന്നീട് എത്തിയ ബ്ലെസ്ലിയായിരുന്നു. ദില്‍ഷയാണ് ബ്ലെസ്ലിയുടെ രാജ്യത്തെ മന്ത്രി. രാജഗുര അപര്‍ണ്ണ, സൈന്യാധിപന്- ഡോക്ടര്‍ റോബിനും ജാസ്മിനും. അഖിലുംസൂരജുമാണ് വിദൂഷകര്‍. സുചിത്ര, ധന്യ എന്നിവരാണ് കൊട്ടരം നര്‍ത്തകിമാര്‍. വിനയും ലക്ഷ്മിയുമായിരുന്നു പരിചാരകര്‍, പ്രജകളായി തിരഞ്ഞെടുത്തത് റിയാസിനേയും റോണ്സണേയുമാണ്.
ഈ വാരം ബിഗ് ബോസ് ഹൗസില്‍ സമാധാന അന്തരീക്ഷമായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ പോലെ തല്ലു വഴക്കും ഒന്നും ഈ വാര ഹൗസിലുണ്ടായിരുന്നില്ല. രസകരമായിട്ടായിരുന്ന ഹൗസ് നീങ്ങിയത്. ഹൗസ് അംഗങ്ങള്‍ പോലും വീട്ടിലെ തണുപ്പന്‍ അന്തരീക്ഷത്തെ കുറിച്ച് പറഞ്ഞിരുന്നു,
ഡോക്ടര്‍ റോബിന്, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്, റോണ്സണ്, ലക്ഷ്മിപ്രിയ ധന്യ, സുചിത്ര, അഖില്‍, സൂരജ്, അപര്‍ണ്ണ, വിനയ്, റിയാസ് എന്നിങ്ങനെ 13 പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്. ഇതില്‍ ഡേക്ടര്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി, വിനയ്, ധന്യ, അപര്‍ണ്ണ എന്നിവര്‍ എട്ടാം ആഴ്ചയിലെ നോമിനേഷില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓന്നോ രണ്ടോ പേര് പുറത്ത് പോകും.
Dilsha makes Jasmine a maid, Jas says I should rule alone ...