മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ; ബോളിവുഡ് നടി ശ്വേത തിവാരി

മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ; ബോളിവുഡ് നടി ശ്വേത തിവാരി
Jan 27, 2022 05:14 PM | By Adithya O P

ബോളിവുഡ് നടി ശ്വേത തിവാരിയുടെ പ്രസ്‌താവന വിവാദത്തില്‍. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് നടിയെ വിവാദത്തിലാക്കിയത്. നടിയുടെ പരാമര്‍ശം ദൈവനിന്ദയാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു.


കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലില്‍ ശ്വേത തിവാരി വാര്‍ത്താസമ്മേളനത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍. ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്.


വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ് എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.


മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചതാണ് നടി. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

Mere bra ki size Bhagwan le rahe ha; Bollywood actress Shweta Tiwari

Next TV

Related Stories
മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

May 23, 2022 03:12 PM

മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ...

Read More >>
'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

May 23, 2022 12:20 PM

'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി...

Read More >>
സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

May 23, 2022 10:44 AM

സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...

Read More >>
മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

May 22, 2022 07:32 PM

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്....

Read More >>
തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

May 22, 2022 01:10 PM

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം...

Read More >>
'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

May 21, 2022 05:02 PM

'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ഫോറൻസികിന്റെ ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ...

Read More >>
Top Stories