'റൊമാന്റിക്കാവാൻ പറഞ്ഞപ്പോൾ നാണം വന്നു'; അനുഭവം പറഞ്ഞ് സുരഭി ലക്ഷ്മി

'റൊമാന്റിക്കാവാൻ പറഞ്ഞപ്പോൾ നാണം വന്നു'; അനുഭവം പറഞ്ഞ് സുരഭി ലക്ഷ്മി
Jan 21, 2022 08:55 PM | By Adithya O P

തന്റെ അഭിനയപാടവം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി സിനിമയിലെത്തി ഇത്രയും വർഷങ്ങൾ പിന്നിടുമ്പോഴും തനിക്ക് ഇനിയും അഭിനയത്തിൽ മനസിലാക്കാനും പഠിക്കാനുമുണ്ടെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്.


തുടക്കകാലത്ത് നാൽപത്ത് വയസുള്ള സ്ത്രീയായി വരെ സുരഭി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.ഇനി കള്ളൻ ഡിസൂസ, പദ്മ തുടങ്ങിയ സിനിമകളാണ് സുര‌ഭിയുടെതായി റിലീസിനെത്താനുള്ളത്. കള്ളൻ ഡിസൂസ ഇന്ന് തിയേറ്ററുകളിൽ എത്തേണ്ട സിനിമയായിരുന്നു.

എന്നാൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. 2019ൽ പൂർത്തിയായ സിനിമയായിരുന്നു കള്ളൻ ഡിസൂസ എന്നാൽ കൊവിഡ് മൂലമാണ് റിലീസ് നീട്ടയത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകൻ. അടുത്തിടെ സിനിമയിലെ ​ഗാനങ്ങൾ‌ പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.


35 കാരിയായ സുരഭി ചിത്രത്തിൽ അഞ്ച് വയസോളം പ്രായമുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.നവാഗതനായ ജിത്തു.കെ.ജയൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. റംഷി അഹമ്മദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


പദ്മ അനൂപ് മേനോന്റെ സിനിമയാണ്. ടൈറ്റിൽ റോളിലാണ് സുരഭി എത്തുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്മയിൽ അനൂപ് മേനോന്റെ ഭാര്യയാണ് സുരഭി ലക്ഷ്മി. ചിത്രത്തിലെ റൊമാന്റിക് രം​ഗങ്ങൾ അഭിനയിക്കാൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരഭി ഇപ്പോൾ. 

'റൊമാന്റിക് രം​ഗങ്ങൾ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പദ്മയിലെ റൊമാന്റിക് രം​ഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അനൂപ് മേനോനോടൊപ്പമുള്ള രം​ഗങ്ങൾ ചെയ്യുമ്പോൾ നാണം വന്നു. അവസാനം അദ്ദേഹം തന്നെ ദേഷ്യപ്പെട്ടിട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാൻ പറഞ്ഞു അവസാനം. അനൂപേട്ടൻ 'നീ എന്തോന്നാ ചെയ്യുന്നേ' എന്ന് ചോദിച്ച് വഴക്ക് പറയുമായിരുന്നു.


ഹോട്ട് ആന്റ് സെക്‌സി ആയി അഭിനയിക്കാൻ ആവശ്യപ്പെട്ടാൽ ആ സിനിമയുടെ കഥ എനിക്ക് കൺവിൻസിങ് ആയാൽ ചിലപ്പോൾ ചെയ്‌തേക്കും. എന്നാൽ വെറുതേ ഗ്ലാമർ കാണിക്കാൻ വേണ്ടി ചെയ്യില്ല. അതിനൊന്നും എന്നെ ആരും വിളിക്കുകയും ഇല്ല. അത്തരം ഒരു ഗ്ലാമർ രംഗം സിനിമയ്ക്ക് അത്യാവശ്യമായി എനിക്ക് തോന്നിയാൽ ഒരു അഭിനേത്രി എന്ന നിലയിൽ ചെയ്യുന്നതിൽ തെറ്റില്ല എന്നതാണ് എന്റെ വിശ്വാസം. ഫൂലൻ ദേവിയുടെ കഥ പറഞ്ഞ ബാന്റിഡ് ക്യൂൻ എന്ന സിനിമയിൽ സീമ ബിശ്വാസ് എന്ന നടി നഗ്നയായി നടന്നിട്ടുണ്ട്. അത് യഥാർത്ഥ സംഭവമാണ്. ഫൂലൻ ദേവി അങ്ങനെ നടന്നിട്ടുണ്ട്. അത്തരത്തിൽ കണ്ടന്റ് ബേസ്ഡ് ആയിട്ടുള്ള സിനിമകൾക്ക് വേണ്ടി ചെയ്യും.'


'ലോക് ഡൗൺ കാലത്ത് വെറുതേ കിടന്ന് സിനിമ കാണൽ തന്നെയായിരുന്നു പണി. അതോടെ നന്നായി വണ്ണം വച്ചു. ഇനി നിന്നെ സിനിമയിൽ അമ്മയായി അല്ല, അമ്മൂമ്മയായി വിളിക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞതോടെയാണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. അതോടെ സിക്‌സ് പാക്ക് വെച്ച് നടക്കുന്നവരോട് വല്ലാത്ത ബഹുമാനം തോന്നി. ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചിട്ടാണ് ബോഡി ഫിറ്റ്നസ് നിലനിർത്തുന്നവർ‌ വർക്കൗട്ട് ചെയ്യുന്നത്. അതിന് നല്ല ക്ഷമ ആവശ്യമാണ്' സുരഭി ലക്ഷ്മി പറയുന്നു.'Shame on you for telling me to be romantic'; Surabhi Lakshmi talks about her experience

Next TV

Related Stories
വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്;  സംവിധായകൻ രതീഷ്

May 23, 2022 08:38 PM

വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്; സംവിധായകൻ രതീഷ്

കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ടന്ന് വ്യക്തമാക്കി ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ....

Read More >>
ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

May 23, 2022 01:39 PM

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ...

Read More >>
കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

May 23, 2022 11:28 AM

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് നടി അർച്ചന...

Read More >>
പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

May 23, 2022 11:08 AM

പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ അഭയ ഹിരണ്‍മയി മനസ് തുറക്കുകയാണ്....

Read More >>
ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

May 23, 2022 10:05 AM

ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍...

Read More >>
മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ - വീഡിയോ  വൈറൽ

May 23, 2022 09:04 AM

മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ - വീഡിയോ വൈറൽ

മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ - വീഡിയോ വൈറൽ...

Read More >>
Top Stories