നിങ്ങൾക്ക് ബിജുമേനോനൊപ്പം അഭിനയിക്കാം....അവസരം മിസ്സ്‌ ചെയ്യല്ലേ

നിങ്ങൾക്ക് ബിജുമേനോനൊപ്പം അഭിനയിക്കാം....അവസരം മിസ്സ്‌ ചെയ്യല്ലേ
Dec 5, 2021 08:32 PM | By Anjana Shaji

ശ്രീജിത്ത് എന്‍(sreejith n) സംവിധാനം ചെയ്യുന്ന ബിജു മേനോൻ(biju menon) ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 'ഒരു തെക്കന്‍ തല്ല് കേസ്'(oru thekkan thallu case) എന്ന ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിം​ഗ് കാൾ(casting call) ബിജു മേനോൻ പങ്കുവച്ചു.

കൊല്ലം, ആറ്റിങ്ങൽ ഭാഗത്തു നിന്നുള്ളവരെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് പോസ്റ്ററിൽ പറയുന്നു. 45നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർക്ക് ചിത്രത്തിൽ അഭിനയിക്കാനാകും.

ഇൻട്രോഡഷൻ വീഡിയോയും സ്വന്തമായി പെർഫോം ചെയ്ത വീഡിയോയും ഇതിനായി അയക്കേണ്ടതാണ്. ലുക്ക് അല്പം പഴഞ്ചനായിക്കോട്ടെ എന്നും കാസ്റ്റിം​ഗ് കാൾ പോസ്റ്ററിൽ പറയുന്നു. പൃഥ്വിരാജിന്‍റെ 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.

ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് പത്മപ്രിയയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ദുഗോപന്‍റെ കഥയെ ആസ്‍പദമാക്കി തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്‍റെ സാരഥിയാണ് ശ്രീജിത്ത് എന്‍. ശ്രീജിത്തിനൊപ്പം ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് 'ബ്രോ ഡാഡി'യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

You can act with Biju Menon .... don't miss the opportunity

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories