സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍

സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍
Nov 27, 2021 07:09 PM | By Anjana Shaji

പ്രസവിക്കാതെ തന്നെ മൂന്ന് മക്കളുടെ അമ്മയായ നടിയാണ് സണ്ണി ലിയോണ്‍. 2017 ല്‍ ആണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ആദ്യത്തെ കുട്ടിയെ ദത്ത് എടുക്കുന്നത്. 21 മാസം പ്രായമുള്ള മകള്‍ക്ക് അവര്‍ നിഷ എന്ന് പേര് നല്‍കി. 2018 വാടകഗര്‍ഭധാരണത്തിലൂടെ സണ്ണി ലിയോണിനും ഡാനിയലിനും ഇരട്ടകുട്ടികള്‍ പിറുന്നു.

നൊന്ത് പെറ്റ കുഞ്ഞുങ്ങളെ കരിയിലക്കൂട്ടത്തില്‍ കുഴിച്ചു മൂടിയും, കരിങ്കല്ലില്‍ തലയടിച്ചും വെള്ളത്തില്‍ എറിഞ്ഞും കൊല്ലുന്ന നാട്ടില്‍, പ്രസവിക്കാതെ തന്നെ മാതൃത്വത്തിന്റെ മഹത്വം അറിഞ്ഞവരുണ്ട്. കുഞ്ഞുങ്ങള്‍ ഒരു അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നവര്‍, മക്കളെ ദത്ത് എടുത്ത് വളര്‍ത്തുന്നു.നല്ല വിദ്യാഭ്യാസവും അറിവും നല്‍കുന്നു.

അത്തരത്തിലുള്ള എല്ലാവരെയും കുറിച്ച് പറയാന്‍ സാധിയ്ക്കില്ല. എന്നാല്‍ ബോളിവുഡില്‍ ചില നായികമാരെ കുറിച്ച് എടുത്ത് പറയാന്‍ സാധിയ്ക്കും. സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെയുള്ള ആ ലിസ്റ്റിില്‍ ഇപ്പോള്‍ ഇടം നേടിയിരിയ്ക്കുന്നത് സ്വര ഭാസ്‌കറാണ്. പ്രസവിക്കാതെ തന്നെ അമ്മയായ, മക്കളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം....

​സ്വര ഭാസ്‌കര്‍

സ്വര ഭാസ്‌കര്‍ ഒരു സിംഗിള്‍ പാരന്റ് ആകാന്‍ ഒരുങ്ങുകയാണ്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ പ്രോസ്പക്ടീവ് അഡോപ്റ്റീവ് പാരന്റ് ആയി നടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കുട്ടിയെ തിരഞ്ഞെടുക്കാന്‍ കാത്തിരിയ്ക്കുകയാണ് നടി. സമീപകാലത്ത് ഒരു അനാഥാലയത്തില്‍ പോകാന്‍ ഇടയായി എന്നും, ഒരു കുഞ്ഞിനെയെങ്കിലും ദത്ത് എടുത്ത് വളര്‍ത്തണം എന്ന തോന്നല്‍ അവിടെ വച്ചാണ് ഉണ്ടായത് എന്നുമാണ് സ്വര ഭാസ്‌കര്‍ പറഞ്ഞത്.

സുസ്മിത സെന്‍

ബോളിവുഡില്‍ ഏറ്റവും ആദ്യം ഒരു കുഞ്ഞിനെ ദത്ത് എടുത്തത് നടി സുസ്മിത സെന്‍ ആയിരുന്നു. അതും തന്റെ ഇരുപത്തി നാലാമത്തെ വയസ്സില്‍. ഒരുപാട് നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സുസ്മിത ആലീസയെ സ്വന്തമാക്കിയത്. തുടര്‍ന്ന് 2010 ല്‍ രണ്ടാമത്തെ കുട്ടി റിനീനെ സ്വന്തമാക്കി. ഞാന്‍ വലിയൊരു ചാരിറ്റിയ്ക്ക് തുടക്കമിടുകയായിരുന്നു എന്നാണ് പലരും കരുതിയത്, പക്ഷെ അത് എന്റെ വ്യക്തിപരമായ ആവശ്യമാണ് എന്നാണ് ഇതേ കുറിച്ച് ഒരിക്കല്‍ സുസ്മിത പറഞ്ഞത്.

മന്ദിര്‍ ബേദി

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനും, ശ്രമങ്ങള്‍ക്കും ഒടുവിലാണ് മന്ദിര്‍ ബേദിയും അവരുടെ ഭര്‍ത്താവും സംവിധായകനുമായിരുന്ന അന്തരിച്ച രാജ് കൗശലും ചേര്‍ന്ന് താരയെ സ്വന്തമാക്കിയത്. നിയമ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഒരു മകള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു താരദമ്പതികള്‍. ഒന്‍പത് വയസ്സുള്ള മകന്‍ വീരുമായി നല്ല പ്രായ വ്യത്യാസം വേണം എന്നതായിരുന്നു ഇരുവരുടെയും ആവശ്യം. അങ്ങനെ ഒടുവില്‍ ജബ്ലപൂരിന് അടുത്ത് നിന്നാണ് താരയെ മന്ദിര്‍ ബേദിയും ഭര്‍ത്താവും കണ്ടെത്തിയത്.

രവീന തണ്ടോണ്‍

തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് രവീന രണ്ട് കുട്ടികളെ ദത്ത് എടുത്തത്. ചായ് യും പൂജയും. അതിന് ശേഷം രവീണയ്ക്കും ഭര്‍ത്താവിനും സ്വന്തം രക്തത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ തീരുമാനത്തില്‍ ഒരു തരിമ്പ് പോലും കുറ്റ ബോധം തോന്നിയിട്ടില്ല എന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ രവീന പറഞ്ഞിരുന്നു. അത്ര ചെറുപ്പത്തില്‍ തന്നെ അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞല്ലോ എന്ന കൗതുകം മാത്രമാണ് തോന്നിയത്. എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും മഹത്തായ കാര്യമാണെന്ന് വിശ്വസിക്കുന്നു എന്നും രവീന തണ്ടോര്‍ പറഞ്ഞിരുന്നു.

സണ്ണി ലിയോണ്‍

പ്രസവിക്കാതെ തന്നെ മൂന്ന് മക്കളുടെ അമ്മയായ നടിയാണ് സണ്ണി ലിയോണ്‍. 2017 ല്‍ ആണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ആദ്യത്തെ കുട്ടിയെ ദത്ത് എടുക്കുന്നത്. 21 മാസം പ്രായമുള്ള മകള്‍ക്ക് അവര്‍ നിഷ എന്ന് പേര് നല്‍കി. 2018 വാടകഗര്‍ഭധാരണത്തിലൂടെ സണ്ണി ലിയോണിനും ഡാനിയലിനും ഇരട്ടകുട്ടികള്‍ പിറുന്നു. ഇത്ര പെട്ടന്ന് ഞങ്ങള്‍ക്കൊരു വലിയ കുടുംബം ഉണ്ടാവും എന്ന് കരുതിയില്ല എന്നും, മക്കള്‍ക്കൊപ്പം വേറൊരു സുന്ദര ലോകത്താണ് ഇപ്പോള്‍ ജീവിയ്ക്കുന്നത് എന്നുമാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.


From Sushmita Sen to Sunny Leone; Bollywood heroines who adopt and raise children

Next TV

Related Stories
കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Jan 19, 2022 02:34 PM

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

Jan 19, 2022 12:32 PM

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി...

Read More >>
'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 18, 2022 09:46 PM

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി...

Read More >>
പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

Jan 18, 2022 04:48 PM

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്....

Read More >>
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Jan 18, 2022 01:42 PM

അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍...

Read More >>
Top Stories