ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്. ഒട്ടേറെ ഹിറ്റ് സിനിമകളില്‍ നായകനായ ഋഷി കപൂറിന്റെ മരണം എല്ലാവരെയും സങ്കടത്തിലാക്കി. ഇപ്പോഴിതാ ഋഷി കപൂറിനൊപ്പമുള്ള നീതു കപൂറിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നീതു കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് എന്ന് നീതു കപൂര്‍ പറയുന്നു.
എനിക്ക് 2020 തികച്ചും ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. നിങ്ങള്‍ പോകുമ്പോള്‍ എവിടെ പോകണമെന്നറിയാത്ത മാനിനെ പോലെയായിരുന്നു ഞാൻ. ഞാൻ പ്രതീക്ഷളോടെ തന്നെ മുന്നോട്ടുനോക്കി. അപോള്‍ കൊവിഡ് സംഭവിച്ചെന്നും നീതു കപൂര്‍ പറയുന്നു. ഋഷി കപൂറിനൊപമുള്ള തന്റെ ഫോട്ടോയും നീതു കപൂര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മക്കളില്ലാതെ തനിക്ക് ഇത്രയും ദൂരം പോകാൻ കഴിയുമായിരുന്നില്ല, ചേര്‍ത്തുപിടിച്ചതിന് നന്ദിയെന്നും നീതു കപൂര്‍ പറയുന്നു.
Legendary Bollywood actor Rishi Kapoor has passed away in 2020.