---
title: "#malavikakrishnadas | ചിലതിൽ മാളവികയ്ക്ക് തെറ്റുപറ്റി... പെങ്ങളോട് തേജസ് പലപ്പോഴും അത് ചെയ്തിട്ടും മാളവികയ്ക്ക് കിട്ടിയത് അത്  തന്നെ!"
english_title: "#who #knows #thejus #better #malavikakrishnadas #latest #video #trending #youtube"
publisher: "moviemax.in"
canonical_url: "https://moviemax.in/news/202316/who-knows-thejus-better-malavikakrishnadas-latest-video-trending-youtube"
published_at: "2024-05-01T09:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631b91b42adf_MALAVIKA2.jpg"
keywords: []
---

# #malavikakrishnadas | ചിലതിൽ മാളവികയ്ക്ക് തെറ്റുപറ്റി... പെങ്ങളോട് തേജസ് പലപ്പോഴും അത് ചെയ്തിട്ടും മാളവികയ്ക്ക് കിട്ടിയത് അത്  തന്നെ!

> **Lead Summary:** **ഡി **ഫോർ ഡാൻസിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയ താരമാണ് അഭിനേത്രി കൂടിയായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകളാണ് മാളവികയ്ക്ക് ആരാധകരെ സമ്പാദിച്ച് കൊടുത്തത്. കഴിഞ്ഞ വർഷം മെയ്യിലായിരുന്നു മാളവികയുടെ വിവാഹം.

## Article Content

**ഡി **ഫോർ ഡാൻസിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയ താരമാണ് അഭിനേത്രി കൂടിയായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകളാണ് മാളവികയ്ക്ക് ആരാധകരെ സമ്പാദിച്ച് കൊടുത്തത്. കഴിഞ്ഞ വർഷം മെയ്യിലായിരുന്നു മാളവികയുടെ വിവാഹം.

ലാൽ‌ ജോസ് വിധികർത്താവായ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ‌ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസാണ് താരത്തെ വിവാ​​ഹം ചെയ്തത്. മർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് ജ്യോതി അഭിനയത്തോടുള്ള അടങ്ങാത്ത ആ​ഗ്രഹം കൊണ്ടാണ് നായിക നായകനിൽ പങ്കെടുത്തത്. 

ആ റിയാലിറ്റി ഷോയിൽ രണ്ടുപേരും വിജയികളായില്ലെങ്കിലും ആരാധകരെ നേടി എടുത്തിരുന്നു. വിവാഹത്തിനുശേഷം ജോലിയിൽ തിരികെ പ്രവേശിച്ച തേജസ് കുറച്ച് നാളുകൾക്ക് മുമ്പാണ് അവധി ആഘോഷിക്കാൻ നാട്ടിൽ എത്തിയത്. അവധിക്കായി നാട്ടിലെത്തിയ തേജസിന് ​ഗംഭീര വരവേൽപ്പ് നൽകുന്ന മാളവികയുടെ വീഡിയോ വൈറലായിരുന്നു.

പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനൽ മാളവികയ്ക്കുണ്ട്. വിവാഹശേഷം മാളവിക യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക വ്ലോ​ഗുകളിലും തേജസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. മാളവികയെ വിവാഹം ചെയ്തശേഷം ഡാൻസിലും പ്രാവീണ്യം തെളിയിക്കുന്നുണ്ട് തേജസ്. 

ഇപ്പോഴിതാ മാളവിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഭർത്താവ് തേജസിനേയും അദ്ദേ​ഹത്തിന്റെ സഹോദരി‌യേയും ഉൾപ്പെടുത്തി തേജസിനെ കൂടുതല്‍ മനസിലാക്കിയിരിക്കുന്നത് പെങ്ങള്‍ താരയാണോ അതോ ഭാര്യ മാളവികയാണോ എന്നത് കണ്ടുപിടിക്കുന്ന​ ​ഗെയിം കളിച്ച വീഡിയോയാണ് മാളവിക പങ്കിട്ടിരിക്കുന്നത്.

​ഗെയിമിൽ പതിനഞ്ച് ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം അടങ്ങിയ ചോദ്യങ്ങള്‍ തയ്യാറാക്കിയത് തേജസായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ പോകുന്നതേയുള്ളുവെങ്കിലും തേജസിനെ നന്നായി മനസിലാക്കിയിട്ടുണ്ട് മാളവിക.

അതുകൊണ്ട് തന്നെ ഒട്ടുമിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയാൻ മാളവികയ്ക്ക് സാധിച്ചു. ചെറുപ്പത്തില്‍ ഏറ്റവും ആദ്യം തേജസ് വളര്‍ത്തിയ പെറ്റ് ഏതായിരുന്നു എന്ന കാര്യത്തില്‍ മാത്രമാണ് മാളവികയ്ക്ക് ചെറുതായി തെറ്റ് പറ്റിയത്. ബാക്കി എല്ലാത്തിലും ശരിയുത്തരം പറയാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് മാളവിക. ഒന്ന് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ തേജസ് പെങ്ങളെ സഹായിച്ചു. പക്ഷെ എന്നിട്ടും വിജയിച്ചത് മാളവിക തന്നെയാണ്. കാരണം സഹോദരി താരയ്ക്ക് രണ്ട് ചോദ്യങ്ങൾ‌ക്ക് ഉത്തരം ശരിയായി എഴുതാൻ സാധിച്ചില്ല.

ഇടയ്ക്കിടെ ഉത്തരം എഴുതുമ്പോൾ മാളവികയെ തേജസ് കൺഫ്യൂസ് ചെയ്യിപ്പിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഇപ്പോള്‍ തേജസേട്ടനൊപ്പം കൂടുതല്‍ സമയവും ചെലവഴിക്കുന്നത് താനായത് കൊണ്ടാണ് തനിക്ക് ജയിക്കാന്‍ പറ്റിയത് അല്ലെങ്കില്‍ ചേച്ചിയും കറക്ട് ഉത്തരം പറഞ്ഞേനെ എന്നാണ്​ ​ഗെയിം അവസാനിച്ചശേഷം മാളവിക പറഞ്ഞത്.

പരാജയപ്പെട്ടതില്‍ വിഷമമില്ലെന്നും ഇങ്ങനെ തന്നെ വേണം എന്നുമാണ് താര ​​ഗെയിമിന് ശേഷം പറഞ്ഞത്. വീഡിയോയ്ക്ക് ഇതിനകം മൂന്ന് ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു. രസകരമായ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ചേച്ചിക്കെങ്കിലും കുറച്ച് മെച്യൂരിറ്റിയുണ്ടെന്ന് കരുതി. ഇത് മൂന്നിനെയും പിടിച്ച് മൂന്നാം ക്ലാസിൽ കൊണ്ടിരുത്താം, പേളിയേയും ശ്രീനിഷിനേയും പോലെ ഇഷ്ടമാണ് നിങ്ങളേയും. 

എന്തോ ഈ ജോഡിയെ പെരുത്തിഷ്ടമാണ്. തേജസ്‌ വന്നിട്ട് ️️️താര ചേച്ചിയെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇരുവരുടെയും പ്രണയ വിവാഹമാണോയെന്ന് പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ഇരുവരും ഒന്നിക്കാൻ കാരണക്കാരിയും തേജസിന്റെ ചേച്ചി താരയാണ്.

വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ‌ മാളവികയെ ആലോചിച്ചാലോ എന്നെ ചിന്ത വീട്ടുകാർക്കിടയിൽ വെച്ചത് താരയാണ്. പാലക്കാടുകാരിയാണ് മാളവിക. ഇരുവരും നായിക നായകനുശേഷം അടുത്ത സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ചത് ആരാധകർക്കും വലിയ സന്തോഷം പകർന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/202316/who-knows-thejus-better-malavikakrishnadas-latest-video-trending-youtube)