#prabhas | പ്രഭാസും അനുഷ്കയും പ്രണയത്തിൽ? അവർ തമ്മിൽ അടുക്കാൻ കുടുംബം വരെ ആ​ഗ്രഹിച്ചു; പക്ഷെ സംഭവിച്ചത്!

#prabhas | പ്രഭാസും അനുഷ്കയും പ്രണയത്തിൽ? അവർ തമ്മിൽ അടുക്കാൻ കുടുംബം വരെ ആ​ഗ്രഹിച്ചു; പക്ഷെ സംഭവിച്ചത്!
Apr 29, 2024 03:23 PM | By Athira V

തെലുങ്ക് സിനിമാ ലോകത്ത പ്രമുഖ താരമായ പ്രഭാസ് മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. കരിയറിൽ വന്ന വീഴ്ച, വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ തുടങ്ങിയവയെല്ലാം വലിയ തോതിൽ ചർച്ചയായി. ബാഹുബലി എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. വൻ ഹിറ്റായ സിനിമ പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയർത്തി. എന്നാൽ ഇത് പ്രഭാസിന് വിനയായിട്ടുമുണ്ട്. 

ബാഹുബലിയേക്കാൾ വലിയൊരു സിനിമ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുകയെന്നതായിരുന്നു പ്രഭാസിന്റെ മുന്നിലുള്ള വെല്ലുവിളി. ചെയ്ത സിനിമകളെല്ലാം ബാഹുബലിയുമായി താരതമ്യം ചെയ്യപ്പെട്ടു. ഈ സിനിമകളെല്ലാം ആരാധകരെ നിരാശപ്പെടുത്തുകയാണുണ്ടായത്. ആദിപുരുഷ് എന്ന സിനിമയുടെ വൻ പരാജയത്തിന് ശേഷം പ്രഭാസിന് ഇനി തിരിച്ച് വരാൻ കഴിയില്ലെന്ന് പലരും മുൻവിധിയെഴുതി. അതേസമയം പിന്നീട് വന്ന സലാർ വിജയിച്ചു. 

43 കാരനായ പ്രഭാസിന്റെ സ്വകാര്യ ജീവിതവും ഇതിനിടയ്ക്ക് ചർച്ചയാകുന്നു. ഇപ്പോഴും അവിവാഹിതനാണ് പ്രഭാസ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് താരം ഒഴിഞ്ഞ് മാറാറാണ് പതിവ്. പ്രഭാസ് വിവാഹത്തിന് സമ്മതം പറയാത്തതിൽ കുടുംബത്തിന് ആശങ്കയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ഒന്നിലേറെ നടിമാർക്കൊപ്പം ചേർത്ത് പ്രഭാസിനെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് അനുഷ്ക ഷെട്ടി-പ്രഭാസ് ​ഗോസിപ്പുകളാണ്. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടിയെ ആരാധകർ കാണുന്നത്. ബാഹുബലിയിലൂടെയാണ് ഈ താര ജോഡി വൻ ജനപ്രീതി നേടുന്നത്. എന്നാൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ നേരത്തെ ഈ കോംബോ ഹിറ്റായിട്ടുണ്ട്.

മിർച്ചി, ബില്ല തുട‌ങ്ങിയ സിനിമകളിൽ ബാഹുബലിക്ക് മുമ്പ് ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് അനുഷ്കയുമായി കടുത്ത പ്രണയത്തിലായിരുന്നെന്നാണ് പുറത്ത് വന്ന വിവരം. എന്നാൽ രണ്ട് പേരും ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. എന്നാൽ താരങ്ങൾ പ്രണയത്തിലായിരുന്നെന്നും ചില കാരണങ്ങളാൽ പിരിഞ്ഞതാണെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ വാർത്ത വന്നു. 

എന്നാൽ താൻ അനുഷ്കയെ ഡേറ്റ് ചെയ്തിട്ടില്ലെന്നും രണ്ട് വർഷത്തോളം ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇത്തരം ​ഗോസിപ്പുകൾ വരുന്നത് സ്വാഭാവികമാണെന്നും പ്രഭാസ് ഒരിക്കൽ പറഞ്ഞു. അടുത്തിടെ ഇവരെക്കുറിച്ച് മറ്റൊരു വിവരവും പുറത്ത് വന്നു. പ്രഭാസും അനുഷ്കയും തമ്മിൽ അടുക്കണമെന്ന് നടന്റെ കുടുംബം ആ​ഗ്രഹിക്കുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.

നിലവിൽ അവർ തമ്മിൽ ഒന്നുമില്ല. സുഹൃത്തുക്കൾ മാത്രമാണ്. എന്നാൽ ഇവർ തമ്മിൽ അടുക്കണമെന്ന് കുടുംബം ആ​ഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെങ്കിലും ഭാവിയിൽ ഇവർ അടുക്കുമോ എന്നറിയില്ലെന്നും ​പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കൃതി സനോൻ, തൃഷ എന്നീ നടിമാരുമായും പ്രഭാസിന് അടുപ്പം ഉണ്ടായിരുന്നെന്ന് നേരത്തെ ​ഗോസിപ്പ് വന്നിട്ടുണ്ട്. 

#what #really #happened #between #prabhas #anushkashetty #here #what #we #know

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall