Aug 20, 2025 12:30 PM

 (moviemax.in) പ്രായം കൂടുന്നതിനനുസരിച്ച് തന്റെ ആരോഗ്യത്തിൽ വന്ന മാറ്റങ്ങൾ തൻ്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമിതാഭ് ബച്ചന്റെ ബ്ലോഗ് കുറിപ്പ് . ഇപ്പോൾ ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും, അതിനായി വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിച്ചെന്നും, വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

'പണ്ട് ചെയ്തിരുന്ന ചില കാര്യങ്ങൾ, വർഷങ്ങൾക്ക് മുൻപ് ചെയ്തതു കൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെ ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്.

ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞതെന്നും ബച്ചൻ പറയുന്നു. 'ഉള്ളിൽ, ഞാൻ പുഞ്ചിരിക്കും, അവർ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പ്രത്യേക ചിട്ട ആവശ്യമാണ്.

ഹാൻഡിൽ ബാറുകൾ ഏത് ശാരീരിക പ്രവർത്തിക്ക് മുൻപും ശരീരത്തെ താങ്ങിനിർത്താൻ അവ എല്ലായിടത്തും വേണം. കാറ്റിൽ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾക്കു പോലും. അതൊരു വലിയ പ്രശ്നമാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം വരും. അത്തരം പ്രവൃത്തികൾ ചെയ്യാനുള്ള വേഗത കുറഞ്ഞിരിക്കുന്നു, ഒപ്പം ഒരുതരം അനിശ്ചിതത്വവും', അമിതാഭ് ബച്ചൻ കുറിച്ചു.

പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞപ്പോൾ ആരാധകർക്ക് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായി. എങ്കിലും, ഈ കാര്യങ്ങൾ തുറന്നുപറഞ്ഞ അദ്ദേഹത്തിൻ്റെ സത്യസന്ധതയെ പലരും അഭിനന്ദിച്ചു.


Amitabh Bachchan reveals how aging is affecting him in blog

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall