(moviemax.in) കഴിഞ്ഞ ദിവസമായിരുന്നു ആര്യ ബാബുവിന്റെയും സിബിന്റെയും വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ആര്യയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകളുടെ സാന്നിധ്യം ഏവരുടെയും ശ്രദ്ധ നേടി. വിവാഹിതയായി കുടുംബ ജീവിതം നയിക്കണമെന്നത് ആര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ആദ്യ വിവാഹ ബന്ധം തകർന്നെങ്കിലും രണ്ടാമതൊരു വിവാഹ ജീവിതം ആര്യ ഏറെ ആഗ്രഹിച്ചതാണ്.
ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ഒരുമിച്ച് ജീവിതം സ്വപ്നം കണ്ടയാൾ പക്ഷെ തന്നെ വഞ്ചിച്ച് മറ്റൊരാളുമായി അടുത്തെന്നാണ് ആര്യ പറയുന്നത്. അവരിപ്പോൾ വിവാഹം ചെയ്ത് ജീവിക്കുകയാണെന്നും ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ടായിരുന്നെന്നും ആര്യ പറഞ്ഞിട്ടുണ്ട്. ആര്യക്ക് വലിയ മാനസിക സംഘർഷമുണ്ടാക്കിയ ബ്രേക്കപ്പായിരുന്നു ഇത്. ഇതിനിടെയാണ് ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷമുള്ള സെെബർ ആക്രമണങ്ങളും നടക്കുന്നത്.
വിഷമഘട്ടങ്ങളെ അതിജീവിച്ച ആര്യ ഇന്ന് സിബിനൊപ്പം സന്തോഷകരമായി വിവാഹ ജീവിതം നയിക്കുകയാണ്. ആര്യയെ അടുത്തറിയാവുന്ന സുഹൃത്തായിരുന്നു സിബിൻ. ടെലിവിഷൻ രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ച് പരിചയമുള്ളവർ. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തി. സിബിനെ ജീവിത പങ്കാളിയാക്കാമെന്നത് താൻ പെട്ടെന്നെടുത്ത തീരുമാനമായിരുന്നെന്ന് ആര്യ പറഞ്ഞിട്ടുണ്ട്.
വിവാഹ ജീവിതം ആസ്വദിക്കുകയാണിപ്പോൾ ആര്യ. സിബിനൊപ്പം യാത്രയിലാണ് ആര്യ. ആര്യയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ ജീവിതകാലത്തെ ട്രാവൽ പാർട്ണർ. ആ നിമിഷങ്ങൾക്ക് നന്ദി. നിനക്കൊപ്പവും നമ്മുടെ ഖുശിക്കൊപ്പവും (മകൾ) ഈ ലോകം എക്സ്പ്ലോർ ചെയ്യാൻ കാത്തിരിക്കാൻ പറ്റുന്നില്ല എന്നാണ് ആര്യ സിബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.
മകൾ മാനിഫെസ്റ്റ് ചെയ്തതാണ് താനും സിബിനും തമ്മിലുള്ള വിവാഹമെന്നാണ് ആര്യ പറയുന്നത്. 18 വയസിലായിരുന്നു ആര്യയുടെ ആദ്യ വിവാഹം. ചെറിയ പ്രായത്തിൽ തന്നെ ആര്യ അമ്മയായി. സുഹൃത്തിനെ പോലെയാണ് മകൾ തന്നെ കാണുന്നതെന്നാണ് ആര്യ പറയുന്നത്. മകൾ നിങ്ങളുടെ റിലേഷൻഷിപ്പിൽ സന്തോഷവതിയാണോ എന്ന ചോദ്യം നേരത്തെ ആര്യക്ക് വന്നിരുന്നു. വിവാഹചടങ്ങിലുടനീളം ആര്യയുടെ മകളെ കാണാം. സിബിനെ ഡാഡി എന്നാണ് ആര്യയുടെ മകൾ വിളിക്കുന്നത്.
വിവാഹം ചെയ്ത് കുടുംബ ജീവിതം വേണമെന്ന് തനിക്ക് ഭയങ്കരമായി ആഗ്രഹമുണ്ടെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ആര്യ പറഞ്ഞിരുന്നു. ഡിവോഴ്സ് മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യാൻ പോലും ആര്യ ആലോചിച്ചതാണ്. രണ്ട് വർഷമായി ഈ ആഗ്രഹം എന്റെ മനസിലുണ്ട്. ഇടയ്ക്ക് ഡിവോഴ്സി മാട്രിമോണി നോക്കും. രജിസ്റ്റർ ചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട്. അതിന് ഇൻസ്പെയർ ചെയ്ത ഒരാൾ എന്റെ ജീവിതത്തിലുണ്ട്.
അവർ ഇപ്പോൾ കല്യാണം കഴിഞ്ഞ് സെറ്റിൽഡ് ഡൗണായി.ഡിവോഴ്സ് മാട്രിമോണിയലിലൂടെയായിരുന്നു അത്. മതിയാക്ക്, അതിൽ രജിസ്റ്റർ ചെയ്യ്, നല്ല ആലോചന വരും എന്ന് അവരെന്നോട് പറഞ്ഞിരുന്നെന്നും ആര്യ ഓർത്തു. സ്വാഭാവികമായി ഒരാളുമായി കണക്ഷൻ സംഭവിച്ച് പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദർ ട്രെെ ചെയ്ത് നോക്കാൻ ഇനി സമയമില്ല. മകൾക്ക് അഞ്ച് വർഷം കൂടി കഴിഞ്ഞാൽ 18 വയസാകുമെന്നും ആര്യ അന്ന് പറഞ്ഞിരുന്നു. സിബിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ സിബിന് ഒരു മകനുണ്ട്. ആദ്യ ഭാര്യയും സിബിനും തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. ഒന്നിലേറെ തവണ സിബിനെതിരെ ഇവർ സംസാരിച്ചിട്ടുണ്ട്.
Arya shares latest picture on social media