'പിണറായി സാർ നല്ലതാണ്, എനിക്ക് ഇഷ്ടമാണ്'; മുഖ്യമന്ത്രിയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ബിഗ് ബോസ് താരം അനുമോൾ

'പിണറായി സാർ നല്ലതാണ്, എനിക്ക് ഇഷ്ടമാണ്'; മുഖ്യമന്ത്രിയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ബിഗ് ബോസ് താരം അനുമോൾ
2026-03-05T10:15:00 | By Anusree vc

(moviemax.in) കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മിനിസ്ക്രീൻ താരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പിണറായി വിജയനെ വെല്ലുന്ന ഒരു നേതാവ് കേരളം ഭരിക്കാൻ ഇനി വരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുമോൾ. "പുള്ളി നല്ലതാണ്, ഉള്ള കാര്യം പറയാമല്ലോ. പിണറായി സാർ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകാം, ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യമല്ലേ? ഞാൻ ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവർ ഇഷ്ടപ്പെടണം എന്ന് നിർബന്ധമില്ലല്ലോ," അനുമോൾ വ്യക്തമാക്കി. ബിഗ് ബോസ് വിജയത്തിന് ശേഷം താരം പങ്കുവെച്ച ഈ രാഷ്ട്രീയ നിലപാട് ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോക്ക് താഴെ അനുമോൾക്ക് പിന്തുണയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയപ്പോഴായിഉർന്നു അനുമോളുടെ പ്രതികരണം. പൊങ്കാല ദിവസം താൻ മറ്റൊരു പരിപാടിയും കമ്മിറ്റ് ചെയ്യില്ലെന്നും, ചെറിയ പ്രായം മുതൽ പൊങ്കാല ഇടാൻ തുടങ്ങിയ ആളാണ് താനെന്നും, ബിഗ് ബോസ്സിൽ 100 ദിവസം നിൽക്കാൻ കഴിയണമെന്ന് താൻ കഴിഞ്ഞ വര്ഷം പൊങ്കാലയിട്ടപ്പോൾ ആഗ്രഹിച്ചിരുന്നുവെന്നും അനുമോൾ തുറന്നുപറഞ്ഞു. ഇത്തവണയും തനിക്ക് ഒരാഗ്രഹമുണ്ടെന്നും അത് അമ്മ നടത്തിതരുമെന്നാണ് വിശ്വാസമെന്നും അനുമോൾ കൂട്ടിച്ചേർത്തു.

"ഞാൻ എല്ലാവർഷവും പൊങ്കാല ഇടാറുള്ള ആളാണ്. എല്ലാവർഷത്തെയും പോലെ ഇത്തവണയും നല്ല തിരക്കാണ്. എല്ലാവരും ഒത്തുകൂടുന്നത് കാണുമ്പോൾ തന്നെ സന്തോഷമാണ്. തിരുവനന്തപുരം കാരിയായതിൽ ഒരുപാട് അഭിമാനിക്കുന്നു. ഒരു വർഷത്തെ കലണ്ടർ ആദ്യം കിട്ടുമ്പോൾ നോക്കുന്നത് ആറ്റുകാൽ പൊങ്കാല എന്നാണെന്നാണ്. പൊങ്കാല ദിവസം ഞാൻ വേറൊരു പരിപാടിയും കമ്മിറ്റ് ചെയ്യാറില്ല. എല്ലാവർഷവും ഓരോ ആ​ഗ്രഹങ്ങൾ മനസിൽ വച്ചിട്ടാണല്ലോ പൊങ്കാല ഇടുന്നത്. ആ ആ​ഗ്രഹത്തിന്റെ പുറത്ത് പ്രാർത്ഥിച്ച് പൊങ്കാല ഇടുന്നു. ആ ആ​ഗ്രഹം അമ്മ സാധിച്ചു തരുന്നു. ഞാൻ ഭയങ്കര വിശ്വാസിയും ഭക്തയുമാണ്. ചെറിയ പ്രായം മുതൽ പൊങ്കാല ഇടാൻ തുടങ്ങിയ ആളാണ് ഞാൻ. അന്നൊക്കെ വെറുതെ ഇടുമായിരുന്നു. വലുതാകുംന്തോറും ആ​ഗ്രഹങ്ങൾ പറയും. അത് അമ്മ സാധിച്ച് തരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്" അനുമോൾ പറഞ്ഞു.


Content Highlight: Bigg Boss star Anumol clarifies his stance on the Chief Minister

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup