(moviemax.in) നടൻ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചശേഷമാണ് നിരവധി മലയാള സിനിമകളിൽ സഹനടി റോളിൽ തിളങ്ങിയിട്ടുള്ള ലൗലി ബാബു ചർച്ചയാകുന്നത്. ഗാന്ധിഭവനിൽ എത്തി ഒരു ചടങ്ങിൽ പ്രസംഗിക്കവെയാണ് ഭർത്താവും മക്കളും നിർബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ കുറിച്ച് കൊല്ലം തുളസി പ്രസംഗത്തിനിടെ വാചാലനായത്. കുറച്ച് നാളുകൾക്ക് മുമ്പാണ് ലൗലി അമ്മയേയും കൊണ്ട് ഗാന്ധിഭവനിൽ അഭയം തേടുന്നത്.
പ്രായാധിക്യത്തിന്റെ അവശതകൾ മൂലം കിടപ്പുരോഗിയായ അമ്മയെ ലൗലിയാണ് ഏറെ നാളുകളായി ശുശ്രൂഷിക്കുന്നതും സംരക്ഷിക്കുന്നതും. എന്നാൽ ലൗലിയുടെ ഭർത്താവിനും മക്കൾക്കും അമ്മയെ സംരക്ഷിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. അമ്മയുമായി കഴിയാൻ മറ്റൊരിടം ഇല്ലാത്തതുകൊണ്ടാണ് ലൗലി ഗാന്ധിഭവനിൽ അഭയം തേടിയത്.
നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും അമ്മയെ കൈവിടാതെ സംരക്ഷിക്കുന്ന ലൗലിയെ സോഷ്യൽമീഡിയയും വാനോളം പുകഴ്ത്തിയിരുന്നു. എന്നാൽ നടിയുടെ അമ്മ സ്നേഹം വെറും അഭിനയമാണോയെന്ന് സംശയിച്ച് പോകുന്ന പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അമ്മയെ എടീ എന്നൊക്കെ വിളിച്ച് രോഷം കൊണ്ട് ഉപദ്രവിക്കുന്ന ലൗലിയെ വൈറൽ വീഡിയോയിൽ കാണാം. ആരാണ് വീഡിയോ പകർത്തിയതെന്നോ എപ്പോൾ എവിടെ വെച്ച് നടന്ന സംഭവമാണെന്നോ വ്യക്തമല്ല. റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന യുട്യൂബർമാരാണ് ലൗലിയുടെ ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിച്ചത്. വീഡിയോ വൈറലായതോടെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. എല്ലാവരിൽ നിന്നുമുള്ള മാനസീകസമ്മർദ്ദം മൂലം അറിയാതെ ചെയ്ത്പോയതാകും എന്നാണ് ലൗലിയുടെ പക്ഷം പിടിച്ച് എത്തിയവർ കുറിച്ചത്.
ലൗലിയുടെ ഇന്റർവ്യൂവിൽ തന്നെ പറയുന്നുണ്ടല്ലോ എല്ലാംകൊണ്ടും പൊറുതിമുട്ടിയപ്പോൾ മാനസീകമായി തളർന്ന സമയത്ത് അമ്മയെ ഉപദ്രവിക്കേണ്ടി വന്നിട്ടുണ്ട് എന്ന്, ഒരു കുഞ്ഞിനെ നോക്കുന്നതുപോലെയാണ് ഒരു വയസായ ആളെ നോക്കുന്നതും. രണ്ടും ശരീരകൊണ്ടും മാനസികമായും ഒരുപോലെയാണ്. പ്രത്യേകിച്ച് ഇവരിൽ ആരെ നോക്കിയാലും അവർക്ക് വാശി കൂടെയുണ്ടെങ്കിൽ ദേഷ്യം വരും. നമ്മുടെ മാനസികാവസ്ഥയും തെറ്റും. എന്നാലും നമ്മൾ സ്നേഹം കൊണ്ട് എല്ലാം ചെയ്യും. ലൗലിയെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ ഒരു നിമിഷനേരത്തെ നിയന്ത്രണം വിട്ടുപോയതാവാം. അതിന് പ്രായശ്ചിത്തമായി കുടുംബം ഉപേക്ഷിച്ച് കൂടെ നിൽക്കുന്നുണ്ടല്ലോ. അവരുടെ സംസാരത്തിൽ നിന്നും അത് മനസിലാകുന്നുണ്ട് എന്നായിരുന്നു അനുകൂലിച്ചവരുടെ അഭിപ്രായങ്ങൾ. ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നും പലർക്കും ക്യാമറയ്ക്ക് മുന്നിൽ ഒരു മുഖവും ക്യാമറയ്ക്ക് പിന്നിൽ മറ്റൊരു മുഖവുമാണ് എന്നാണ് ലൗലിയെ വിമർശിച്ച് ചിലർ കുറിച്ചത്.
ഗാന്ധിഭവനിൽ വെച്ചും ലൗലി അമ്മയെ ഉപദ്രവിച്ചിട്ടുണ്ട്. അതിനെന്ത് ന്യായമാണ് ഇവർക്ക് പറയാനുള്ളത്. നടിയുടെ അച്ചടക്കമില്ലാത്ത ജീവിതം നിരവധി സാമ്പത്തിക ബുദ്ധിമുട്ട് ആ മക്കൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഷൂട്ടിങിന് പോയി കിട്ടുന്ന പണം ആരും വാങ്ങാറില്ല. അത് അവർ കയ്യിൽ വെച്ച് ചിലവാക്കും. എന്നിട്ട് ഈ അമ്മൂമ്മയുടെ പെൻഷൻ കാശ് വരെ എടുത്തോണ്ട് പോകും. മക്കൾ പറഞ്ഞാൽ ഇവരുടെ തെറിയും... പ്രാക്ക് വേറെ എന്നായിരുന്നു ഒരു കമന്റ്. 92 വയസാണ് ലൗലിയുടെ അമ്മയ്ക്ക്. ലൗലി ഒറ്റമോളാണ്. അമ്മയെ ഓച്ചിറയില്‍ കൊണ്ടുപോയി കളയുകയോ അല്ലെങ്കില്‍ ഗുരുവായൂരിൽ ഉപേക്ഷിക്കാനോവാണ് ലൗലിയോട് ഭര്‍ത്താവ് പറഞ്ഞത്. അമ്മയെ നോക്കാന്‍ ഞാനുണ്ട്. എന്നെ നോക്കാന്‍ ആരുണ്ടാകും എന്ന ചോദ്യത്തിന് ഗാന്ധിഭവനുണ്ടാകും എന്ന വിശ്വാസത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നതെന്നാണ് ലൗലി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
മേരിക്കുണ്ടൊരു കുഞ്ഞാട്, നാലു പെണ്ണുങ്ങള്‍, ഭാഗ്യദേവത, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി എന്നിവയാണ് ലൗലി ബാബു അഭിനയിച്ച മലയാള സിനിമകളിൽ ചിലത്. പേര് അറിയില്ലെങ്കിലും പ്രേക്ഷകരിൽ പലർക്കും ലൗലിയുടെ മുഖം സുപരിചിതമാണ്.
The truth behind the video of actress Lovely Babu abusing her mother