'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്
Aug 27, 2025 11:05 AM | By Anjali M T

(moviemax.in)  സോഷ്യൽ മീഡിയയിൽ തരംഗമായൊരു വീഡിയോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ. ബോളിവുഡ് താര ദമ്പതികളായ രൺബിർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഡംബര ബംഗ്ലാവിന്റെ കുറച്ച് നിമിഷങ്ങൾ മാത്രമുള്ള വീഡിയോ ക്ലിപ്. ഇപ്പോഴിതാ നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്. ഇത്തരം കാര്യങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആലിയ പറയുന്നത്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനമാണെന്നും ആലിയ ചൂണ്ടികാണിക്കുന്നു.

'മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരാളുടെ വീടാകും. എന്നാൽ അത് ചിത്രീകരിക്കാനോ, പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല, ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഞങ്ങളുടെ വീടിന്റെ വീഡിയോ പല മാധ്യമങ്ങളും റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണ്.

അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും നോർമലൈസ് ചെയ്യപ്പെടരുത്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വീഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോയെന്ന് ചിന്തിക്കുക. നമ്മളാരും അത് ചെയ്യാറില്ല, അതുകൊണ്ട് അത്തരം വീഡിയോകൾ ഓണ്‍ലൈനില്‍ കാണുകയാണെങ്കിൽ ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും ആലിയ കുറിച്ചു. ഇരുനൂറ്റിഅൻപത് കോടിയോളം വിലമതിക്കുന്നതാണ് താരദമ്പതികളുടെ പുതിയ ബംഗ്ലാവ്.


Alia Bhatt has come out against the video of a bungalow under construction being circulated on social media without permission

Next TV

Related Stories
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall