(moviemax.in) നിർമാതാവ്, അഭിനേത്രി എന്നീ നിലകളിൽ എല്ലാം മലയാള സിനിമയിൽ സജീവമാണ് ഷീലു എബ്രഹാം. ഷീലുവിന്റെ നിർമ്മാണ കമ്പനിയായ അബാം മൂവീസ് നിർമ്മിക്കുന്ന സിനിമകളിലാണ് ഷീലു കൂടുതലും നായിക വേഷങ്ങൾ ചെയ്യുന്നത്. അതിന്റെ പേരിൽ പലപ്പോഴും വിമർശനവും ട്രോളും ഏറ്റുവാങ്ങിയിട്ടുള്ള ഷീലു തന്നെ പരിഹസിക്കുന്നവർക്ക് ചോദ്യം ശരിയല്ലെന്ന മറുപടി നൽകി. ഷീലു എബ്രഹാം ഒരു കഴിവുമില്ലാത്ത സ്ത്രീയാണെങ്കിൽ എന്റെ കൂടെ അഭിനയിക്കാൻ നടന്മാർ തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ? എന്ന് ഷീലു ചോദിച്ചു.
കാശിന് ആവശ്യമുള്ളതുകൊണ്ടാണ് അവർ ഞാൻ നായികയാകുന്ന സിനിമകളിൽ അഭിനയിക്കുന്നതെന്ന് പറയുകയാണെങ്കിൽ അവർ പിന്നെ എന്തിന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചൂസിയാകുന്നു. ചില സിനിമകൾ വേണ്ടെന്ന് വെക്കുന്നു? എന്നും ഷീലു ചോദിച്ചു. സൂപ്പർ സ്റ്റാറുകളുടെ പെൺമക്കൾ സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും ഷീലു പ്രതികരിച്ചു.
സൂപ്പർ സ്റ്റാറുകളുടെ പെൺമക്കൾ സിനിമയിൽ അഭിനയിക്കാത്തത് അവർക്ക് കഴിവില്ലാത്തതുകൊണ്ടാകാം. അല്ലെങ്കിൽ ആ പെൺകുട്ടികൾക്ക് താൽപര്യമില്ലായിരിക്കും. അല്ലെങ്കിൽ മാതാപിതാക്കൾക്ക് തോന്നിക്കാണും തന്റെ മകൾക്ക് ആ കഴിവില്ലെന്ന് തോന്നിയതുകൊണ്ടുമാകാം. അതുപോലെ കല്യാണ കഴിഞ്ഞശേഷം ഭാര്യമാരെ നടന്മാർ അഭിനയിക്കാൻ വിടാത്തത് മലയളം സിനിമ ഇന്റസ്ട്രിയിൽ സേഫ്റ്റി കുറവുള്ളതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ആണുങ്ങളുടെ പൊസസീവ്നെസാണ്. നീ എന്റെ ഭാര്യയാണ്. നിന്റെ തോളിൽ കയ്യിട്ടും കെട്ടിപിടിച്ചും ആരും അഭിനയിക്കേണ്ട. നീ വീട്ടിലിരുന്ന് എനിക്ക് ഭക്ഷണമുണ്ടാക്കി തന്നാൽ മതി എന്നൊക്കെ ചിന്തിക്കുന്ന ആണുങ്ങളോട് എന്ത് പറയാൻ പറ്റും. ഡിവോഴ്സ് ചെയ്തശേഷം സ്ത്രീകൾ സിനിമയിലേക്ക് തിരിച്ച് വരുന്നത് പിന്നീട് കാര്യങ്ങൾ മനസിലാകുന്നതുകൊണ്ടാണ്.
എനിക്കിട്ട് അയാൾ പണിയുകയായിരുന്നുവെന്ന് സ്ത്രീക്ക് മനസിലാകും. തോളിൽ കയ്യിട്ട് അഭിനയിക്കേണ്ടെന്ന് ഭാര്യയോട് പറഞ്ഞിട്ട് അയാൾ തോളിൽ കയ്യിട്ട് അഭിനയിക്കും. ഇതൊക്കെ സ്ത്രീ തിരിച്ചറിയുമ്പോഴേക്കും മുപ്പത്തിയഞ്ച് വയസൊക്കെ ആയിട്ടുണ്ടാകും. സ്ത്രീകൾക്കൊരു പ്രശ്നമുണ്ട്. കല്യാണം കഴിക്കുമ്പോൾ ഈ പെൺകുട്ടി ചിന്തിക്കും കെട്ടാൻ പോകുന്നവൻ ദൈവമാണെന്ന്. അതുകൊണ്ട് ഭർത്താവിന്റെ കാലിൽ തൊട്ട് നമസ്കരിക്കാനും രാവിലെ കുളിച്ച് റെഡിയായി കാപ്പിയുമായി ചെല്ലാനും ഒക്കെ നിൽക്കും.
കുട്ടിയുണ്ടായി കഴിയുമ്പോൾ അയാളുടെ കുട്ടി എന്റെ വയറ്റിലുണ്ടായി. അതുകൊണ്ട് ദൈവത്തെപ്പോലെ അയാളെ കാണും. ഞാൻ ഇതുപോലെ ആയിരുന്നു. സ്ത്രീയായി ജനിച്ചിരിക്കുന്ന ഏതൊരു പെൺകുട്ടിയുടേയും ആഗ്രഹമാണ് വിവാഹിതയാവുക, കുട്ടിയുണ്ടാവുക, ഭർത്താവിനെ ദൈവത്തെപ്പോലെ കണ്ട് താലോലിക്കുക അയാൾക്ക് വെച്ച് വിളമ്പി കൊടുക്കുക എന്നത്.
ഇതൊക്കെ ഒരു പ്രായം വരെ സ്ത്രീ ചെയ്യും. ഒരു പ്രായം എത്തുമ്പോൾ സ്ത്രീക്ക് മനസിലാകും താൻ ചെയ്തത് മണ്ടത്തരമാണെന്നും തന്റെ ഭർത്താവെന്നയാൾ ജീവിതം എഞ്ചോയ് ചെയ്യുകയാണെന്നതും. യാഥാർത്ഥ്യം മനസിലാകുമ്പോൾ സ്ത്രീ സിനിമയിലേക്ക് തിരിച്ച് വരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ ഇന്റസ്ട്രിയിൽ സേഫ്റ്റി കുറവുള്ളതുകൊണ്ടാണ് അഡ്ജസ്റ്റ്മെന്റിന് തയ്യാറാകേണ്ടിവരും എന്നതുകൊണ്ടാണ് സ്ത്രീകൾ വരാത്തതെന്ന് ഞാൻ കരുതുന്നില്ല.
അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുമ്പോൾ നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ എന്നും ഷീലു പറയുന്നു. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് കടക്കുകയും പിന്നീട് 14 വർഷങ്ങൾക്കുശേഷം വിവാഹമോചനത്തിനുശേഷം സിനിമയിലേക്ക് തിരികെ എത്തി ലേഡി സൂപ്പർ സ്റ്റാറായി മാറിയ അഭിനേത്രിയാണ് മഞ്ജു വാര്യർ.
എന്നാൽ വിവാഹശേഷം അഭിനയം വിട്ട പാർവതിയും കാവ്യ മാധവനും സംയുക്ത വർമയും പോലുള്ള താരങ്ങളൊന്നും ഇതുവരേയും അഭിനയത്തിലേക്ക് തിരികെ വന്നിട്ടില്ല. എന്നാൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ താരസുന്ദരിമാർ സജീവവുമാണ്. സൂപ്പർ താരങ്ങളുടെ മക്കളിൽ സിനിമയിലേക്ക് അരങ്ങേറാൻ തയ്യാറെടുക്കുന്നൊരാൾ വിസ്മയ മോഹൻലാലാണ്.
Sheelu Abraham responds to critics