(moviemax.in) അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്‌കാര ജേതാവുമായ ഡോ. ബിജു സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനിയ ഇന്ത്യ കോ പ്രൊഡക്ഷന്‍ സിനിമ ആയ 'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് പപ്പുവ ന്യൂ ഗിനിയ ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പപ്പുവ ന്യൂ ഗിനിയയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്
ആഗസ്റ്റ് 27 ന് പപ്പുവ ന്യൂഗിനിയയിലെ പോര്‍ട്ട് മോറെസ്ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പപ്പുവ ന്യൂഗിനിയയുടെ ടൂറിസം ആർട്സ് ആൻഡ് കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്, പപ്പുവ ന്യൂ ഗിനിയ നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനിയ ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. 2025 പപ്പുവ ന്യൂ ഗിനിയ സ്വാതന്ത്ര്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുക ആണ് . ഈ അവസരത്തില്‍ ആദ്യമായി ഒരു സിനിമ ഓസ്കാറിനു അയക്കാന്‍ സാധിക്കുന്നു എന്നത് പപ്പുവ ന്യൂ ഗിനിയയിലെ സിനിമാ മേഖലയ്ക്ക് ഒരു വലിയ ഉണര്‍വ് ആണ് നല്‍കുന്നത് എന്ന് മന്ത്രി അറിയിച്ചു .
ഇന്ത്യയും പപ്പുവ ന്യൂ ഗിനിയയും സംയുക്ത നിര്‍മാണ പങ്കാളികള്‍ ആയ 'പപ്പ ബുക്ക' പൂര്‍ണ്ണമായും പപ്പുവ ന്യൂ ഗിനിയയില്‍ ആണ് ചിത്രീകരിച്ചത്. പപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി ,ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട് . പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫ യുടെ ബാനറില്‍ നോലെന തൌലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
'Pappa Buka' directed by Dr. Biju Papua New Guinea's official entry