ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് മത്സരാർത്ഥികളെ കൂടുതൽ പോരാട്ട വീര്യത്തിലേക്ക് നയിക്കുകയാണ്. ആരാധകർ ദിനവും കൂടിവരുകയാണ് ബിഗ് ബോസിന്. ഇത്തവണത്തെ സീസണിൽ ബുദ്ധിമുട്ടായുള്ള ടാസ്കുകളാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എൻട്രികളും ഹൗസിലേക്ക് എത്തിയിരിക്കുകയാണ്.
വൈല്‍ഡ് കാര്‍ഡ് എൻട്രികളില്‍ ഒരു മത്സരാർത്ഥി എല്ലാവര്ക്കും അറിയാവുന്ന സീരിയല്‍ താരം ജിഷിൻ മോഹനാണ്. മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മോഹൻ സജീവമാകുന്നത്. രാം നാരായണൻ എന്ന കഥാപാത്രത്തെയായിരുന്നു ജിഷിൻ മോഹൻ അവതരിപ്പിച്ചത്.
വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകൾ നടത്തി ജിഷിൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. നടി വരദയുമായുള്ള വിവാഹ മോചന ശേഷം താൻ ലഹരി ഉപയോഗിക്കുമായിരുന്നുവെന്ന് ജിഷിൻ മോഹൻ തുറന്നുപറഞ്ഞിരുന്നു. അമേയയുടെ സാന്നിദ്ധ്യമാണ് അതില്‍ നിന്ന് രക്ഷ നേടാൻ സഹായകരമായത് എന്നും ജിഷിൻ മോഹൻ പറഞ്ഞിരുന്നു. പുറത്ത് നിന്ന് കളി കണ്ട് ബിഗ് ബോസ്സിലെത്തുന്നതിനാൽ നിര്‍ണായക മത്സരാര്‍ഥിയാകാൻ ജിഷിൻ മോഹന് സാധിക്കും എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.
Serial star jishin mohan becomes wild card entry in Bigg Boss