#viral |വിവാഹമോചിതയായ മകളെ കൊട്ടും മേളവുമായി ആഘോഷപൂര്‍വം വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്; കയ്യടിച്ച് സോഷ്യല്‍മീഡിയ,വീഡിയോ

#viral |വിവാഹമോചിതയായ മകളെ കൊട്ടും മേളവുമായി ആഘോഷപൂര്‍വം വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്; കയ്യടിച്ച് സോഷ്യല്‍മീഡിയ,വീഡിയോ
Apr 30, 2024 12:53 PM | By Susmitha Surendran

അന്നും ഇന്നും സമൂഹത്തിന്‍റെ കണ്ണില്‍ ഒരു വലിയ തെറ്റാണ് വിവാഹമോചനം. വിവാഹമോചിതയായ സ്ത്രീ തെറ്റുകാരിയും.. വലിയ അപകടം സംഭവിച്ചപോലെയാണ് ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ സ്ത്രീയെ സമൂഹം നോക്കിക്കാണുന്നത്.

എന്നാല്‍ ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം തകര്‍ത്തെറിയുകയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഒരു പിതാവ്. വിവാഹമോചിതയായ മകളെ കൊട്ടും പാട്ടും മേളവുമായി ആഘോഷ പൂര്‍വം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഈ അച്ഛന്‍.

ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍ എന്ന പിതാവാണ് മകള്‍ ഉര്‍വിക്ക്(36)ആഘോഷപൂര്‍വമായ വരവേല്‍പ് നല്‍കിയത്. ന്യൂഡൽഹിയിലെ പാലം എയർപോർട്ടിൽ എൻജിനീയറായ ഉർവി 2016ലാണ് കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ചകേരി സ്വദേശി ആശിഷിനെ വിവാഹം കഴിക്കുന്നത്.

ഡല്‍ഹിയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. "അവളുടെ കല്യാണത്തിന് ശേഷം പറഞ്ഞയച്ച പോലെ തന്നെ ഞങ്ങൾ അവളെ തിരികെ കൊണ്ടുവന്നു. അവൾ വീണ്ടും തല ഉയർത്തി ജീവിതം തുടങ്ങണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

" അനില്‍ കുമാര്‍ പറഞ്ഞു. സ്ത്രീധനത്തിൻ്റെ പേരിൽ ഉർവിയുടെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.ഫെബ്രുവരി 28നാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

''എട്ട് വർഷത്തെ പീഡനങ്ങളും മർദനങ്ങളും പരിഹാസങ്ങളും സഹിച്ച് ബന്ധം നിലനിർത്താൻ ഞാൻ കഠിനമായി ശ്രമിച്ചു, പക്ഷേ ഒടുവിൽ അത് തകർന്നു," ഉര്‍വി പറയുന്നു.

https://twitter.com/i/status/1784900416536195430

"അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ, ഞാൻ ബാന്‍ഡ് മേളത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു, അതുവഴി സമൂഹത്തിലേക്ക് ഒരു നല്ല സന്ദേശം പകരാനും മാതാപിതാക്കള്‍ക്ക് വിവാഹശേഷം അവരുടെ പെണ്‍മക്കളെ അവഗണിക്കാതെ മനസിലാക്കാനും സാധിക്കും'' അനില്‍ കുമാര്‍ വ്യക്തമാക്കി.

"എൻ്റെ മകൾക്കും ചെറുമകൾക്കുമൊപ്പം ജീവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. അതൊരു വല്ലാത്ത അനുഭവമാണ്" ഉർവിയുടെ അമ്മ കുസുമ്‍ലത പറഞ്ഞു."ആദ്യം ഉർവി രണ്ടാം വിവാഹം കഴിക്കുമെന്നാണ് വിചാരിച്ചത്.

എന്നാൽ അവളുടെ അച്ഛൻ്റെ ഉദ്ദേശം മനസിലാക്കിയപ്പോൾ അത്ഭുതം തോന്നി" അയൽവാസിയായ ഇന്ദ്രഭൻ സിംഗ് പറഞ്ഞു. അതേസമയം, മാതാപിതാക്കളുടെ തീരുമാനത്തെ അഭിനന്ദിച്ച ഉർവി, പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് മുമ്പ് താനൊരു ഇടവേള എടുക്കുമെന്ന് പറഞ്ഞു. ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെ ഉര്‍വിയെ ആനയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വിവാഹഘോഷയാത്രയിലെന്ന പോലെ ബന്ധുക്കളും ചടങ്ങിനുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താനായി ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കിയിരുന്നു. ഉര്‍വി തിരികെ സ്വന്തം വീടിന്‍റെ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങളെല്ലാം വീഡിയോയിലുണ്ട്.

#father #brings #his #divorced #daughter #home #festivity #Applause #social #media #video

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall