#Navyanair |എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍

#Navyanair |എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍
Apr 29, 2024 07:44 PM | By Susmitha Surendran

നന്ദനം സിനിമയിലെ ബാലാമണി എന്ന് കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് നവ്യ നായര്‍.സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നടി വിവാഹിതയാകുന്നത്. ഇടയ്ക്ക് നടിയൊരു കുഞ്ഞിന് ജന്മം കൊടുത്തതോടെ സിനിമയില്‍ നിന്നും പൂര്‍ണമായിട്ടും വിട്ടു നിന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. സിനിമയ്ക്ക് പുറമേ നൃത്ത വേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെ അതിഥിയായിട്ടും നവ്യ പോവാറുണ്ട്.

അത്തരത്തില്‍ നവ്യ പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നവ്യക്ക് രണ്ട് മക്കള്‍ ഉണ്ടെന്ന് തരത്തില്‍ ബുക്ക്‌ലെറ്റില്‍ എഴുതിയ അധികൃതരോട് തന്റെ പരിഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയാണ് നടി. 

'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക് ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കള്‍ ഉണ്ടെന്നാണ്. എന്റെ മോന്‍ എന്തു വിചാരിക്കും? അങ്ങനെ ഇല്ലാട്ടോ.

എന്റെ കുടുംബം എന്ത് വിചാരിക്കും? അവരൊന്നും അറിയാതെ എനിക്ക് യാമിക എന്നൊരു മകളുണ്ടെന്ന് അവര്‍ ആ ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നു. എന്നെപ്പറ്റി അറിയാത്തവര്‍ അതല്ലേ മനസ്സിലാക്കുകയും അല്ലെങ്കില്‍ വായിക്കുകയും ചെയ്യുക. 

എനിക്ക് ഒരു മകനെ ഉള്ളൂ എന്ന് കുറച്ചുപേര്‍ക്ക് അറിയാമായിരിക്കും. കുറച്ച് പേര്‍ക്ക് അറിയാം, അറിയാത്തവരും ഒരുപാടുണ്ടാകില്ലേ. ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ചെഴുതരുത്. വളരെ എളുപ്പത്തില്‍ വിക്കിപീഡിയയില്‍ നോക്കിയാല്‍ അറിയാം.

അത്രയും സിംപിളായിട്ട് നോക്കി എഴുതാവുന്നതേ ഉണ്ടായിരുന്നുള്ളു. അങ്ങനൊരു പരിഭവം മാത്രം നിങ്ങളോട് പറയുന്നു. പിന്നെ വേറൊരു സന്തോഷമുള്ള കാര്യം ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

വേറെ ആരോ ചെയ്ത സിനിമയുടെ ക്രെഡിറ്റും എനിക്ക് കിട്ടി. അതെനിക്ക് കുഴപ്പമില്ല. ഞാനത് അഡ്ജസ്റ്റ് ചെയ്‌തോളം. അങ്ങനെ സിനിമകള്‍ ചെയ്തുവെന്ന് പറയുന്നത് ഞാന്‍ നല്ല സ്പിരിറ്റില്‍ എടുക്കും. 

പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതു കൊണ്ടാണ്. താന്‍ തമാശപോലെ പറഞ്ഞെന്നേയുള്ളു. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും' നവ്യ നായര്‍ പറയുന്നു.

അതേ സമയം നവ്യക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് ആരാധകരും എത്തുന്നത്. പ്രബുദ്ധത അല്പം കൂടിയ കാരണം ലേശം കൂട്ടി എഴുതിയത് ആയിരിക്കും. ഇതൊക്കെ ശരിക്കും ആഭാസമാണ്.

നവ്യ നായരെ പോലൊരു നടിയുടെ വിവരങ്ങള്‍ എടുക്കാന്‍ എത്ര എളുപ്പമാണ്. അവരെ അതിഥിയായി പങ്കെടുപ്പിക്കുന്ന പരിപാടിയില്‍ കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്.

ഒന്ന് അവരെ പറ്റിയുള്ള ഇന്‍ഫര്‍മേഷന്‍ ശരിയാണോ എന്ന് പരിശോധിക്കുക. 10 മിനിറ്റ് കൊണ്ട് പോലും കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങളെ ഉള്ളൂ. കുട്ടിയുടെ കാര്യത്തില്‍ പോലും ഇത്തരം പൊട്ടത്തരം എഴുതുന്നവരുടെ പറഞ്ഞിട്ട് കാര്യമില്ല...

എന്നിങ്ങനെ നവ്യയുടെ വാക്കുകള്‍ക്ക് പിന്തുണ നല്‍കിയും സംഘാടകരെ കുറ്റപ്പെടുത്തി കൊണ്ടുള്ള കമന്റുകളുമാണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. 

#navyanair #opensup #about #wrong #information #about #her #family #life

Next TV

Related Stories
#ShafiParambil | 'പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും'‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

May 16, 2024 11:00 AM

#ShafiParambil | 'പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും'‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും....

Read More >>
#ksudhakaran |മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണം - കെ.സുധാകരൻ

May 15, 2024 05:14 PM

#ksudhakaran |മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണം - കെ.സുധാകരൻ

സി.പി.എം മുസ് ലീം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ...

Read More >>
#vinayakan |നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ വ്യാജം; ക്ഷേത്രം ഭാരവാഹികൾ

May 15, 2024 04:35 PM

#vinayakan |നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ വ്യാജം; ക്ഷേത്രം ഭാരവാഹികൾ

രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ്...

Read More >>
#johnysagariga | സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

May 15, 2024 02:06 PM

#johnysagariga | സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ...

Read More >>
#kcvenugopal |വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്, അതിന് രാഷ്ട്രീയ നിറം വേണ്ട

May 15, 2024 01:21 PM

#kcvenugopal |വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്, അതിന് രാഷ്ട്രീയ നിറം വേണ്ട

വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി...

Read More >>
#sheethalshyam | കണ്ണ് നിറയാതെ വായിച്ചുതീര്‍ക്കാനാവില്ല; അമ്മയെ കുറിച്ച് ഉള്ളുലയ്ക്കുന്ന എഴുത്തുമായി ശീതള്‍ ശ്യാം

May 15, 2024 07:46 AM

#sheethalshyam | കണ്ണ് നിറയാതെ വായിച്ചുതീര്‍ക്കാനാവില്ല; അമ്മയെ കുറിച്ച് ഉള്ളുലയ്ക്കുന്ന എഴുത്തുമായി ശീതള്‍ ശ്യാം

വായിക്കുന്നവരുടെ കണ്ണ് നനയിക്കുന്ന, അത്രയും ഹൃദയസ്പര്‍ശിയായ എഴുത്താണ് ശീതളിന്‍റേതെന്ന് കുറിപ്പ് വായിച്ചവരെല്ലാം ഒരുപോലെ...

Read More >>
Top Stories